ഒരു ക്യൂട്ട് ആധാർ ഫോട്ടോ ഷൂട്ട് : വൈറലായി പെൺകുട്ടി

Monday 08 July 2024 12:54 AM IST

ന്യൂഡൽഹി: ആധാർ കാർഡിലെ ഫോട്ടോ നോക്കി വേദനിക്കാത്തവർ ചുരുക്കമാണ്. എന്നാൽ ആധാർ കാർഡിന് വേണ്ടിയെത്തിയ ഗുൻഗുൻ എന്ന പെൺകുട്ടിയുടെ ഫോട്ടോ പോസിംഗ് ആണ് ഇപ്പോൾ വൈറൽ. ആധാർ കേന്ദ്രത്തിൽ ഫോട്ടോയെടുക്കാൻ തുടങ്ങിയതോടെ ഗുൻഗുൻ ഒരു സൂപ്പർ മോഡലിനെപ്പോലെ മാറുന്നു. കവിളിൽ കൈവച്ചും ചില ഡാൻസ് സ്‌റ്റെപ്പുകളിട്ടും ഗുൻഗുൻ പോസ് ചെയ്യുന്നു. ഏറെ നേരം പണിപെട്ടാണ് ഉദ്യോഗസ്ഥൻ ഫോട്ടോ എടുക്കുന്നത്.

ഗുൻഗുൻ ആൻഡ് മോം എന്ന അക്കൗണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം 18 മില്യണിലധികം വ്യൂസ് വീഡിയോ നേടിക്കഴിഞ്ഞു.' ആധാർ കാർഡ് ഫോട്ടോഷൂട്ട്' എന്നാണ് വൈറൽ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. അക്കൗണ്ടിൽ ഗുൻഗുനിന്റെ നിരവധി വീഡിയോകളുണ്ട്. 'പാർലെ ജി ഗേൾ' എന്നാണ് ഗുൻഗുനിന് ഒരാൾ നൽകിയ വിശേഷണം. 'ആധാർ കാർഡിൽ ക്യൂട്ടായി കാണാനിടയുള്ള ഒരേയൊരാൾ' എന്നാണ് മറ്റൊരാളുടെ കമന്റ്. നൈഷ എന്നാണ് ഔദ്യോഗിക പേരെന്നും വിവരമുണ്ട്. എന്നാൽ ഏത് നാട്ടുകാരാണെന്ന് വ്യക്തമല്ല.

Advertisement
Advertisement