വിമർശകർക്ക് മറുപടിയുമായി മഡോണ
സമൂഹമാധ്യമങ്ങളിലൂടെ ഗ്ളാമർ ചിത്രങ്ങൾ പങ്കുവച്ച നടി മഡോണ സെബാസ്റ്റ്യന് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശകർക്ക് മറുപടിയുമായി എത്തുകയാണ് മഡോണ. നേരത്തെ പങ്കുവച്ച ഗ്ളാമർ ഫോട്ടോ ഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചാണ് മഡോണ മറുപടി നൽകിയത്. മഡോണയുടെ മേക്കോവർ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഹരികുമാറാണ് ഇൗ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. പ്രേമം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന മഡോണ അന്യ ഭാഷകളിലാണ് ഏറെ തിളങ്ങിയ്ത. കഴിഞ്ഞവർഷം റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ പദ്മിനിയാണ് മഡോണ ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. വിജയ് നായകനായി എത്തിയ ലിയോയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
അദൃശ്യശാലി, ജോളി ഒാ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകൾ.മലയാളത്തിൽ പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടില്ല.