കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം

Tuesday 09 July 2024 12:47 AM IST

മുംബയ് : പൂനെയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു. ഇന്നലെ നൈറ്റ് പട്രോളിങ്ങ് നടത്തുന്നതിനിടെ പൊലീസുകാരുടെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറോട്ടിച്ചിരുന്ന സിദ്ധാർത്ഥ് രാജു (24) ഓടി രക്ഷപ്പെട്ടു. നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.

Advertisement
Advertisement