പി.എസ്.സി അംഗമാക്കാൻ കോഴ: നടപടിയെടുത്ത് തലയൂരാൻ സി.പി.എം

Tuesday 09 July 2024 1:03 AM IST

കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗംപ്രമോദ് കോട്ടൂളിക്കെതിരെ സംഘടനാ നടപടിയെടുത്ത് തലയൂരാൻ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ കമ്മിറ്റി നടപടികളിലേക്ക് നീങ്ങുന്നത്.

ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ല ഭാരവാഹിയുമായ പ്രമോദിനെ തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തേക്കും.

അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേരാനിരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം മാറ്റി. നാലു ദിവസം കഴിഞ്ഞ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നടപടികൾ ചർച്ച ചെയ്യും. ജില്ല സെക്രട്ടേറിയറ്റിലെ മൂന്നംഗ സമിതിയാണ് കോഴ ആരോപണം അന്വേഷിച്ചത്. പാർട്ടി അന്വേഷണം പൂർത്തിയായി. ഇത് ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.ആരോപണ വിധേയനായ പ്രമോദ്കോട്ടൂളി തനിക്കെതിരായ ആരോപണം നിഷേധിച്ചു. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. പാർട്ടി ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. പി.എസ്.സി അംഗത്വത്തിനായി ആരും സമീപിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.

വിഷയത്തിൽ കാര്യമായ പ്രതികരണത്തിന് ജില്ലയിലെ സി.പി.എം നേതാക്കൾ തയ്യാറായിട്ടില്ല. പി.എസ്.സി അംഗത്വത്തിനായി ഡോക്ടറോട് ആദ്യം 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്തെന്നാണ് ആരോപണം. അതിനിടെ ഒത്തു തീർപ്പിനുള്ള ശ്രമവും നടന്നിരുന്നു. സംഗതി പുറത്തറിഞ്ഞതോടെയാണ് നടപടിയുമായി പാർട്ടി രംഗത്തെത്തിയത്. മന്ത്രി മുഹമ്മദ് റിയാസ്, എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ, എം.എൽ.എമാരായ സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ, ആരോഗ്യ മന്ത്രിയുടെ പി.എ തുടങ്ങിയവരുടെ പേരു പറഞ്ഞ് കോഴ വാങ്ങിയെന്നാണ് ആരോപണം. ആദ്യ ഗഡുവായി 10 ലക്ഷം രൂപ കൈപ്പറ്റി. പി.എസ്.സി അംഗത്വം നടക്കാതെ വന്നപ്പോൾ ആയുഷ് വകുപ്പിൽ ഉന്നതസ്ഥാനം വാഗ്ദാനം ചെയ്ത് 12 ലക്ഷം വാങ്ങി. അതും നടക്കാതെ വന്നതോടെ ഡോക്ടറും ബന്ധുക്കളും പാർട്ടിക്ക് പരാതി നൽകുകയായിരുന്നു.സംഭവം അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് പാർട്ടിക്ക് കത്ത് നൽകിയിരുന്നു.

 ആ​ല​പ്പു​ഴ​ ​സി.​പി.​എ​മ്മി​ലെ​ ​'​ക​ള​ക​ൾ' പ​റി​ക്കും​:​ ​എം.​വി.​ ​ഗോ​വി​ന്ദൻ

ആ​ല​പ്പു​ഴ​ ​:​ ​ആ​ല​പ്പു​ഴ​യി​ൽ​ ​സി.​പി.​എ​മ്മി​ലെ​ ​'​ക​ള​ക​ൾ​'​ ​പ​റി​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ന്റെ​ ​മു​ന്ന​റി​യി​പ്പ്.​ ​കാ​യം​കു​ളം​ ​ജി.​ഡി.​എം​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ ​വ​രെ​യു​ള്ള​ ​നേ​താ​ക്ക​ൾ​ക്കാ​യി​ ​ന​ട​ത്തി​യ​ ​മേ​ഖ​ലാ​ത​ല​ ​റി​പ്പോ​ർ​ട്ടിം​ഗി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പു​ന്ന​പ്ര​ ​വ​യ​ലാ​റി​ന്റെ​ ​മ​ണ്ണി​ലെ​ ​ക​ള​ക​ൾ​ ​പ​റി​ച്ചു​ ​ക​ള​ഞ്ഞേ​ ​പാ​ർ​ട്ടി​ക്ക് ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​പ​റ്റൂ.​ ​അ​താ​രാ​യാ​ലും​ ​ഒ​ഴി​വാ​ക്കും.അ​തി​ന്റെ​ ​പേ​രി​ൽ​ ​എ​ന്ത് ​ന​ഷ്ട​മു​ണ്ടാ​യാ​ലും​ ​പ്ര​ശ്ന​മ​ല്ല.​ ​ശ​ക്തി​ ​കേ​ന്ദ്ര​മാ​യ​ ​കാ​യം​കു​ള​ത്ത് ​ഇ​ട​തു​മു​ന്ന​ണി​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.​ ​ഇ​വി​ടെ​ ​സം​ഘ​ട​നാ​ ​ന​ട​പ​ടി​യെ​ടു​ക്കാ​തെ​ ​മു​ന്നോ​ട്ടു​ ​പോ​കാ​നാ​വി​ല്ല.​ ​ചി​ല​ ​ഏ​രി​യ​യി​ലും​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ക​ളി​ലും​ ​ചി​ല​ർ​ ​ക​ല്പി​ക്കു​ന്ന​തേ​ ​ന​ട​ക്കൂ​ .​ ​അ​ത്ത​ര​ക്കാ​രെ​ ​ഇ​നി​യും​ ​വ​ച്ചു​ ​പൊ​റു​പ്പി​ക്കി​ല്ല.​ ​സ​ഖാ​ക്ക​ളി​ൽ​ ​പ​ല​ർ​ക്കും​ ​പ​ണ​ത്തോ​ടു​ള്ള​ ​ആ​ർ​ത്തി​യാ​ണ്.​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​വ​ന്നി​ട്ട് ​പ​ത്തോ​ ​പ​തി​ന​ഞ്ചോ​ ​കൊ​ല്ലം​ ​കൊ​ണ്ട് ​വ​ലി​യ​ ​സ​മ്പ​ത്തി​ന് ​ഉ​ട​മ​യാ​കു​ന്നു.​ ​അ​തി​നു​ ​വേ​ണ്ടി​യാ​ണ് ​അ​വ​ർ​ ​പാ​ർ​ട്ടി​യി​ൽ​ ​വ​രു​ന്ന​ത്.​ ​അ​ത്ത​ര​ക്കാ​രെ​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ട.​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​അം​ഗ​ങ്ങ​ളാ​യി​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ഒ​രേ​യാ​ൾ​ ​തു​ട​രു​ന്ന​ത് ​ഒ​ഴി​വാ​ക്കും.

 ബി.​ഡി.​ജെ.​എ​സി​ന് വി​മ​ർ​ശ​നം
ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തെ​ ​ബി.​ഡി.​ജെ.​എ​സാ​ണ് ​ബി.​ജെ.​പി​ ​പാ​ള​യ​ത്തി​ലെ​ത്തി​ച്ച​തെ​ന്ന് ​സി.​പി.​എം​ ​മേ​ഖ​ലാ​ത​ല​ ​റി​പ്പോ​ർ​ട്ടിം​ഗി​ൽ​ ​വി​മ​ർ​ശ​നം.തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ബി.​ഡി.​ജെ.​എ​സ് ​സ്ഥാ​നാ​ർ​ത്ഥി​യാ​കു​ക​യും,​ ​അ​മ്മ​ ​തു​ഷാ​റി​നു​ ​വേ​ണ്ടി​ ​രം​ഗ​ത്തി​റ​ങ്ങു​ക​യും​ ​ചെ​യ്ത​താ​ണ് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന് ​ബി.​ജെ.​പി​യു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​തെ​റ്റി​ദ്ധാ​ര​ണ​യ്ക്കി​ട​യാ​ക്കി​യ​ത്.​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ ​പേ​രെ​ടു​ത്ത് ​പ​റ​യാ​തെ​യാ​യി​രു​ന്നു​ ​വി​മ​ർ​ശ​നം.
തെ​റ്റു​ ​തി​രു​ത്ത​ൽ​ ​പ്ര​ക്രി​യ​യ്ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച​ ​ജി​ല്ല​യി​ൽ​ ​പാ​ർ​ട്ടി​ക്കു​ണ്ടാ​യ​ ​ദ​യ​നീ​യ​ ​പ​രാ​ജ​യ​ത്തി​ൽ​ ​ക​രു​ത​ലോ​ടെ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി.​ ​സം​ഘ​ട​നാ​ ​ദൗ​ർ​‌​ബ​ല്യ​ങ്ങ​ളും​ ​പി​ഴ​വു​ക​ളും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും​ ​ജി​ല്ലാ​ ​ഘ​ട​ക​ത്തി​ലെ​യോ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്രി​ക​ളി​ലെ​യോ​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​പ​രാ​മ​ർ​ശ​മു​ണ്ടാ​യി​ല്ല.​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ആ​ല​പ്പു​ഴ​ ​കാ​മ​ലോ​ട്ട് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ലും​ ​മേ​ഖ​ലാ​ ​യോ​ഗം​ ​ന​ട​ന്നു.