15 മിനിട്ടിനിടെ എത്ര തവണ നിങ്ങൾ കോട്ടുവായ ഇടും? ലക്ഷണം ചെറുതായി കാണരുതേ

Tuesday 09 July 2024 3:35 PM IST

ക്ഷീണം, വിരസത, ഉറക്കക്കുറവ് എന്നിവ കാരണം ഇടയ്‌ക്കിടെ കോട്ടുവായ ഇടുന്നത് സാധാരണമാണ്. ചില സമയങ്ങളിൽ മസ്‌തിഷ്കത്തിൽ താപനില ഉയരുമ്പോൾ തലച്ചോറിനെ തണുപ്പിക്കാനും കോട്ടുവായ സഹായിക്കുന്നു.

എന്നാൽ അമിതമായി കോട്ടുവായ ഇടുന്നത് അത്രനല്ലതല്ലെന്നാണ് ചില ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. അതായത് ഏകദേശം 15 മിനിട്ടിനിടയിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ ഇടുന്നത് അത്ര നലതല്ല. ഇത് ചിലപ്പോൾ പല രോഗങ്ങളുടെയും ആരോഗ്യസ്ഥിതിയുടെയും ലക്ഷണമായിരിക്കാം.

ചിലപ്പോൾ നിങ്ങൾ കഴിക്കുന്ന മരുന്നുകൾ കോട്ടുവായ്ക്ക് കാരണമാകാം. ചില മരുന്നുകൾ കഴിക്കുപ്പോൾ ക്ഷീണവും മയക്കവും അനുഭവപ്പെടാറുണ്ട്. ഇത് കോട്ടുവായ്ക്ക് കാരണമാകുന്നു. തുടർച്ചയായ കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായും കണക്കാക്കുന്നു. ഹൃദയാഘാതം ഉണ്ടാകുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ആളുകൾ വളരെയധികം കോട്ടുവായ ഇടാറുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

ഉത്കണ്ഠയുള്ളവരും അമിതമായി കോട്ടുവായ ഇടാറുണ്ട്. ശരീരത്തിലെ ഓക്സിജന്റെയും കാർബൺ ഡെെ ഓക്സെെഡിന്റെയും അളവ് നിയമന്ത്രിക്കാനാണ് പലപ്പോഴും കോട്ടുവായ ഇടുന്നത്. അമിതമായി കോട്ടുവായ ഇടുന്നത് പ്രമേഹരോഗികളിൽ ഹെെപ്പോഗ്ലെെസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 72mg/dL ന് താഴെയാകുമ്പോഴാണ് ഹെെപ്പോഗ്ലെെസീമിയ ഉണ്ടാകുന്നത്. കരൾ രോഗം ഉള്ളവരും അമിതമായി കോട്ടുവായ ഇടുന്നു. ഇവർക്ക് ക്ഷീണവും അനുഭവപ്പെടും.

Advertisement
Advertisement