ബിരുദമുള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം, ശമ്പളം 36,000

Tuesday 09 July 2024 4:08 PM IST

കേരള പൊലീസ് സോഷ്യല്‍ പൊലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി - അഡിക്ഷന്‍ സെന്ററുകളില്‍ സൈക്കോളജിസ്റ്റുമാരുടെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും. രണ്ട് സ്ഥലത്തും ഒരു ഒഴിവ് വീതമാണ് ഉള്ളത്. പ്രായം 2024 മാര്‍ച്ച് 31ന് 40 വയസ് കഴിയരുത്. ശമ്പളം 36000രൂപ. ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം digitalsafetykerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 12ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. വിശദവിവരങ്ങള്‍ keralapolice.gov.in/page/notification ൽ ലഭിക്കും.

ഫോണ്‍ 9497 900 200.