കായൽ സംരക്ഷണത്തിന് പ്രത്യേക സംവിധാനം വേണം

Wednesday 10 July 2024 12:23 AM IST

കോട്ടയം: ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റും, ഗ്രന്ഥകർത്താവും, പരിസ്ഥിതി പ്രവർത്തകനുമായ ജോജി കൂട്ടുമ്മേൽ 2029 ൽ ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ എങ്ങനെ മറികടക്കണമെന്ന് കേരളകൗമുദിയോട് സംസാരിക്കുന്നു.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മലയിടിച്ചിൽ, ഭൂകമ്പം തുടങ്ങി എല്ലാ ദുരന്തങ്ങളും ആവർത്തിക്കുന്ന പരിസ്ഥിതി ദുർബല പ്രദേശമാണ് ജില്ല. വേമ്പനാട്ടുകായൽ സംരക്ഷണത്തിന് തദ്ദേശസ്ഥാപന പ്രതിനിധികളും, പരിസ്ഥിതി വിദഗ്ദ്ധരും അടങ്ങുന്ന പ്രത്യേക ഭരണ സംവിധാനം വേണം. ആവശ്യത്തിന് ഫണ്ടും, എല്ലാവർഷവും പുതിയ പദ്ധതികളും വേണം. വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന മീനച്ചിലാർ, പമ്പ, മൂവാറ്റുപുഴ ആറുകളിലെ വെള്ളത്തിന്റെ വരവുകണക്ക് രേഖപ്പെടുത്തുന്ന വാട്ടർ ബഡ്ജറ്റ് മാസ്റ്റർ പ്ലാൻ വേണം. 25 വർഷത്തിനുള്ളിൽ സമുദ്ര ജലവിതാനം ഉയരുമെന്ന ഐ.പി.സി.സി പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കായൽ തീരത്ത് നിർമ്മാണ പ്രവർത്തനം ഒഴിവാക്കണം കക്കൂസ്, കമ്പോസ്റ്റ്

ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കണം

വേമ്പനാട്ടുകായലിന്റെ ആഴം കൂട്ടണം

മാലിന്യ പ്രശ്നം പരിഹരിക്കാൻ പ്രത്യേക പ്ലാന്റ്

സംസ്കരിക്കുന്നവ ഇന്ധനമായി ഉപയോഗിക്കാം

കടലാസ് രഹിത ഭരണമാകും

2050 ൽ കടലാസ് രഹിത ഭരണ സംവിധാനമാകും ഉണ്ടാവുക. പ്ലാസ്റ്റിക്കിന് പകരം പഴയകാലത്തെ പോലെ കടലാസും, ചണം, നൂലും ഉപയോഗിച്ച് സാധനങ്ങൾ പൊതിഞ്ഞു കൊടുക്കണം. മാലിന്യ സംസ്കരണ യന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ ഉണ്ടാകാവുന്ന എതിർപ്പ് കണക്കിലെടുത്ത് ജനകീയ അവബോധം ഉണ്ടാക്കണം.

Advertisement
Advertisement