ചെലവൂർ വേണു അനുസ്മരണം

Tuesday 09 July 2024 9:10 PM IST

തളിപ്പറമ്പ്: തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെലവൂർ വേണു അനുസ്മരണവും പുസ്തക പ്രകാശവും സംഘടിപ്പിച്ചു.ഷെറി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി ഫെഡറേഷൻ ആർ.സി മെമ്പർ സി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽമികച്ച സിനിമാ ഗ്രന്ഥത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് ജേതാവും നിരവധി സിനിമാധിഷ്ടിത ഗ്രന്ഥങ്ങളുടെ കർത്താവും നിരൂപകനുമായ പി.കെ.സുരേന്ദ്രന്റെ നിലവിളികളും നിശബ്ദതയും എന്ന സിനിമാപഠന ഗ്രന്ഥം പ്രകാശനം ചെയ്തു. പു.ക.സ ജില്ലാ പ്രസിഡന്റും എഴുത്തുകാരനുമായ ടി.പി.വേണുഗോപാലൻ ചലചിത്ര സംവിധായകൻ ഷെറി ഗോവിന്ദന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ജയേഷ് കെ.പരമേശ്വരൻ സ്വാഗതവും അജിത്ത് കൂവോട് നന്ദിയും പറഞ്ഞു

Advertisement
Advertisement