ജങ്കാർ സർവീസ് പുനഃസ്ഥാപിക്കണം

Wednesday 10 July 2024 1:25 AM IST

ആലപ്പുഴ: പുളിങ്കുന്ന് ജങ്കാർ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) ധർണ നടത്തി. ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് അനിൽ തോമസ് പൊന്നൻവാടയിൽ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് രാജു കെ. തോമസ്, ട്രഷറർ എം.വി.ജി. നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. ദിവാകരൻ, ട്രഷറർ യോഹന്നാൻ തരകൻ, യൂത്ത് ഓർഗനൈസർ അജിത ബിനു, എക്സിക്യൂട്ടീവ് അംഗം രാധാ മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ജിപ്സാ ബീഗം, അംബികാ ദേവി, സംസ്ഥാന പിആർഒ മാത്യു കാഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement