പന്നൂന്റെ സംഘടനയുടെ നിരോധനം നീട്ടി

Wednesday 10 July 2024 1:06 AM IST

ന്യൂഡൽഹി: കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാനി ഭീകരൻ ഗുർപന്ത്‌വന്ത് പന്നൂന്റെ സിക്ക് ഫോർ ജസ്റ്റിസ്(എസ്.എഫ്.എസ്) സംഘടനയുടെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷത്തേക്ക് നീട്ടി. 2019ലാണ് സംഘടനയെ ആദ്യം നിരോധിച്ചത്. സംഘടനയുടെ പ്രവർത്തനം ആഭ്യന്തര സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും വെല്ലുവിളിയും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണിയുമാണെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. മറ്റ് നിരോധിത സംഘടനകളുമായി ചേർന്ന് പഞ്ചാബിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും കേന്ദ്രസർക്കാർ ആരോപിച്ചു. സംഘടനയുടെ സ്ഥാപകനായ പന്നൂനെ 2020ൽ സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement