ഇന്ത്യൻ പാർലമെന്ററി സംഘം റഷ്യയിലേക്ക്

Wednesday 10 July 2024 2:06 AM IST

ന്യൂഡൽഹി: റഷ്യയിലെ സെന്റ് ലൂയിസിൽ ജൂലായ് 11, 12 തീയതികളിൽ നടക്കുന്ന പത്താം ബ്രിക്‌സ് പാർലമെന്ററി ഫോറത്തിൽ (പി.എഫ്) പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിർള നയിക്കും. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ്, ശംഭു ശരൺ പട്ടേൽ എംപി, ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ്, രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദി, ലോക്‌സഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി അഞ്ജനി കുമാർ എന്നിവരും സംഘത്തിലുണ്ട്.

ആഗോള സമത്വ വികസനത്തിലും സുരക്ഷയിലും പാർലമെന്റുകളുടെ പങ്ക്' എന്ന പ്രമേയം ചർച്ച ചെയ്യുന്ന ഫോറത്തിൽ

അസർബൈജാൻ, അർമേനിയ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ ബ്രിക്‌സ് രാജ്യങ്ങളിലെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെയും എംപിമാർ, സ്‌പീക്കർമാർ, ഇന്റർ പാർലമെന്ററി യൂണിയൻ പ്രസിഡന്റ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

അന്തർ-പാർലമെന്ററി സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബ്രിക്‌സിന്റെ പങ്ക് എന്ന വിഷയത്തിൽ ഒാം ബിർള പ്രസംഗിക്കും. മോസ്കോയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായും അദ്ദേഹം സംവദിക്കും.

Advertisement
Advertisement