ഫ്രാൻസിൽ സർക്കാർ രൂപീകരിക്കാൻ സജീവ ചർച്ച

Wednesday 10 July 2024 2:10 AM IST

പാരീസ്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഫ്രാൻസിൽ സർക്കാറുണ്ടാക്കുന്നതിനുള്ള ശ്രമം ഊർജ്ജിതം. കൂടുതൽ സീറ്റ് ലഭിച്ച ഇടതുസഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് സർക്കാറുണ്ടാക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. സഖ്യത്തിലെ പ്രധാന കക്ഷികളായ ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റുകൾ, ഗ്രീൻ പാർട്ടി എന്നിവർ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു.

ന്യൂ പോപുലർ ഫ്രണ്ട് രാജ്യത്തെ പ്രമുഖ റിപ്പബ്ലിക്കൻ ശക്തിയായെന്നും സർക്കാറുണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഗ്രീൻ പാർട്ടി നേതാവ് സിറിൽ ചാറ്റ്ലയിൻ പറഞ്ഞു. അതേസമയം, ഇടതുസഖ്യത്തിലെ വിവിധ പാർട്ടികൾക്കിടയിലെ ഭിന്നതയും സർക്കാറുണ്ടാക്കുന്നതിനുള്ള ശ്രമം സങ്കീർണമാക്കുന്നുണ്ട്. ഒരു വിഭാഗം തീവ്ര ഇടതുപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ മറ്റൊരു കൂട്ടർക്ക് മദ്ധ്യപക്ഷ നിലപാടാണുള്ളത്. തീവ്ര ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബൗഡ് നേതാവ് ജീൻ ലൂക്ക് മെലെഷോൺ പ്രധാനമന്ത്രിയാകില്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ് നേതാവ് ജൊഹാന റോളണ്ട് പറഞ്ഞു.

തീവ്രനിലപാട് കാരണം മിതവാദികൾക്കിടയിൽ അപ്രിയനാണ് എന്നതാണ് അദ്ദേഹത്തിന് തടസ്സമാകുന്നത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിയുമായി സഹകരിച്ച് സർക്കാറുണ്ടാക്കുന്നതിനുള്ള സാദ്ധ്യതയും തേടുന്നുണ്ട്.

നിലപാട് ആവർത്തിച്ച്

ജീൻ ലൂക്ക്

ഫ്രാ​ൻ​സി​ൽ നി​ർ​ണാ​യ​ക​മാ​യ പാ​ർ​ല​മെ​ന്റ് തിര​ഞ്ഞെ​ടു​പ്പി​ൽ ഇടത് സഖ്യം (എൻ.എഫ്.പി) അപ്രതീക്ഷിത നേട്ടമുണ്ടാക്കിയതിന് പിന്നാലെ, പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന നിലപാട് ആവർത്തിച്ച് ഇടത് നേതാവ് ജീൻ ലൂക്ക് മെലൻചോൺ. തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം, ഇടത് സഖ്യത്തിൽ നിന്ന് പുതിയ പ്രധാനമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

പാലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിക്കണം. ഈ വംശഹത്യയെ ലോകം മുഴുവൻ അപലപിക്കണം' -ജീൻ ലൂക്ക് മെലൻചോൺ പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നത് എൻ.എഫ്.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇടത് സഖ്യത്തിന്റെ മുന്നേറ്റത്തിനു പിന്നാലെ വിജയാഘോഷത്തിൽ പാലസ്തീൻ പതാകയും ഉയർത്തിയിരുന്നു.

ഇടതുമുന്നേറ്റതിന്

ഊർജ്ജമായി എംബാപ്പെ

തീവ്ര വലതുപക്ഷത്തിനേറ്റ തിരിച്ചടിക്കും ഇടതുകക്ഷികളുടെ അപ്രതീക്ഷിത മുന്നേറ്റത്തിനും ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെയുടെ വാക്കുകൾ കാരണമായെന്ന് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ മുന്നേറിയ തീവ്ര വലതുപാർട്ടിയായ നാഷണൽ റാലിക്ക് രണ്ടാം ഘട്ടത്തിൽ കനത്ത തിരിച്ചടിയേറ്റിരുന്നു. അതേസമയം, ഇടതുകക്ഷികൾ ഒന്നാമതാകുകയും ചെയ്തു. മരീൻ ലൂപിൻ നേതൃത്വം നൽകുന്ന തീവ്ര വലതുപാർട്ടിയായ നാഷണൽ റാലി ഒന്നാം ഘട്ടത്തിൽ മുന്നേറിയപ്പോൾ രാജ്യത്തിന്റെ ഭാവി ഛിദ്രശക്തികൾക്കു വിട്ടു കൊടുക്കരുതെന്നും ജനം വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും രണ്ടാം റൗണ്ട് വോട്ടിംഗിനു മുൻപ് എംബാപ്പെ ആഹ്വാനം ചെയ്തിരുന്നു.

Advertisement
Advertisement