ഗാസയിൽ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം: 10 പേർ കൊല്ലപ്പെട്ടു

Wednesday 10 July 2024 2:11 AM IST

ഗാസ: മദ്ധ്യ ഗാസയിലെ ബുറേജി അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. റോഡിൽ കളിക്കുകയായിരുന്ന അഞ്ച് കുട്ടികളും കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അബു റസാസ് റൗണ്ട് എബൗട്ടിന് സമീപം കൂട്ടംകൂടിയ സാധാരണക്കാർക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നിരവധി പേർക്ക് പരിക്കേറ്റു.

അതിനിടെ, ഗാസ സിറ്റിയുടെ കൂടുതൽ ഉൾഭാഗങ്ങളിലേക്ക് ഇസ്രയേൽ ടാങ്കുകളെത്തി. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് സൈനിക നീക്കത്തിന് മുമ്പുതന്നെ ഇസ്രായേൽ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രക്ഷപ്പെടാൻ സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്നാണ് ഫലസ്തീൻകാർ പറയുന്നത്. 23 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ പലായനം ചെയ്തുകഴിഞ്ഞു. പതിനായിരങ്ങൾ അഭയാർത്ഥി ക്യാമ്പുകളിലാണ്.

ഗാ​സ​യി​ലെ​ ​മ​ര​ണ​സം​ഖ്യ
1.86​ ​ല​ക്ഷ​ത്തി​ന് ​മു​ക​ളിൽ

ന്യൂ​യോ​ർ​ക്ക്:​ ​ഇ​സ്ര​യേ​ൽ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഗാ​സ​യി​ൽ​ ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​ക​ണ​ക്ക് 1,86,000​ ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ൽ​ ​ക​ട​ന്നേ​ക്കു​മെ​ന്ന് ​പ​ഠ​നം.​ ​പ്ര​മു​ഖ​ ​ആ​രോ​ഗ്യ​ ​ജേ​ണ​ലാ​യ​ ​ലാ​ൻ​സെ​റ്റാ​ണ് ​പ​ഠ​ന​ത്തി​ലാ​ണി​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​ർ​ ​ഏ​ഴി​ന് ​ശേ​ഷം​ ​ഇ​ന്നു​വ​രെ​ ​ഇ​സ്ര​യേ​ൽ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ 38,000​ ​പ​ല​സ്തീ​നി​ക​ൾ​ക്ക് ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യെ​ന്നാ​ണ് ​ഗാ​സ​യി​ലെ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​ക​ണ​ക്ക്.​ ​ത​ക​ർ​ന്ന​ ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഇ​നി​യും​ ​പു​റ​ത്തെ​ടു​ക്കാ​ത്ത​ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ട്.​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ​ ​ത​ക​ർ​ക്ക​പ്പെ​ട്ട​തു​മൂ​ല​വും​ ​ഭ​ക്ഷ​ണ​മി​ല്ലാ​തെ​യും​ ​മ​റ്റു​മു​ണ്ടാ​യ​ ​പ​രോ​ക്ഷ​മാ​യ​ ​മ​ര​ണ​ങ്ങ​ൾ​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​പു​റ​ത്തു​വി​ട്ട​ ​ഔ​ദ്യോ​ഗി​ക​ ​ക​ണ​ക്കു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ​പ​ഠ​നം​ ​പ​റ​യു​ന്നു.

Advertisement
Advertisement