എൻ. ആർ. ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday 11 July 2024 1:03 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ.എച്ച്. ആർ. ഡി എഞ്ചിനീയറിംഗ് കോളേജിൽ ബി .ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് ആൻഡ് മെഷീൻ ലേണിംഗ് എന്നീ ബ്രാഞ്ചുകളിലേക്ക് എൻ. ആർ. ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു . പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 45 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കീം പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി https://nri.ihrd.ac.in എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ കോളേജ് വെബ് സൈറ്റ് www.ceattingal.ac.in ലോ 26 നു വൈകുന്നേരം 5 മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അനുബന്ധങ്ങളും, 1000 രൂപ രജിസ്ട്രേഷൻ ഫീ (ഓൺലൈൻ / പ്രിൻസിപ്പാളിൻ്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്) സഹിതം 29 ന് വൈകുന്നേരം 5 മണിക്കു മുൻപായി കോളേജിൽ ലഭിക്കേണ്ടതാണ്.

Advertisement
Advertisement