സ്കോളർഷിപ്പിന് അപേക്ഷിക്കാം

Thursday 11 July 2024 1:17 AM IST

തിരുവനന്തപുരം: ഡോ.അംബേദ്കർ കൾചറൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ടാലന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പട്ടിക ജാതി,പട്ടിക വർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്ന പത്ത് വിദ്യാർത്ഥികൾക്ക് വർഷം 5000 രൂപ വീതം മൂന്നു വർഷം ലഭിക്കും.അപേക്ഷ ജനറൽ സെക്രട്ടറി, അംബേദ്കർ ഭവൻ, ചാലക്കുഴി, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 15നു മുമ്പ് ലഭിക്കണം.അപേക്ഷ ഫോറം സൊസൈറ്റി ഓഫീസിൽ ലഭിക്കും. ഫോൺ 9447052643, 9447441814.

Advertisement
Advertisement