മറിയം റഷീദയെ ഉദ്യോഗസ്ഥൻ ലൈംഗിക താത്പര്യത്തോടെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു ,​ കസ്റ്റഡിയിൽ പൂർണ നഗ്നയാക്കി മർദ്ദിച്ചു

Wednesday 10 July 2024 10:05 PM IST

തിരുവനന്തപുരം : സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്. വിജയന് വഴങ്ങാത്തതിലെ നീരസമാണ് ഐ.എസ്.ആർ.ഒ ചാരക്കേസിന് ഇടയാക്കിയതെന്ന സി​ബിഐ കണ്ടെത്തലിന് പിന്നാലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്തെന്നും പിന്നീട് അത് മറയ്ക്കാനായി കൂടുതൽ തെറ്റായ കാര്യങ്ങൾ ചെയ്യുകയുമായിരുന്നുവെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

സിബി മാത്യൂസ്,​ കെ കെ ജോഷ്വാ,​ ആർ.ബി. ശ്രീകുമാർ,​ എസ്. വിജയൻ,​ പി.എസ്. ജയപ്രകാശ് എന്നിവർ ഗൂഢാലോചന നടത്തുകയും വ്യാജരേഖകൾ തയ്യാറാക്കി അനധികൃത അറസ്റ്റുകൾ നടത്തി ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപ്പെടുത്തുന്നു. മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്. വിജയൻ ശ്രമിച്ചു. ഈ നാലുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.


മാലിദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടൽ സാമ്രാട്ടിൽ 1994 സെപ്തംബർ മുതൽ താമസിച്ചിരുന്നതായി കണ്ടെത്തി. ​ ​ഒ​ക്ടോ​ബ​ർ​ ​പ​ത്തി​ന് ​വി​സ​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​ൻ​ ​മ​റി​യം​ ​റ​ഷീ​ദ​യും​ ​ഫൗ​സി​യ​ഹ​സ​നും​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ,​ ​ത​ന്റെ​ ​ഓ​ഫീ​സി​ലെ​ത്താ​ൻ​ ​വി​ജ​യ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​റി​യം​ ​റ​ഷീ​ദ​യു​ടെ​ ​വി​മാ​ന​ ​ടി​ക്ക​റ്റും​ ​പാ​സ്‌​പോ​ർ​ട്ടും​ ​വാ​ങ്ങി​വ​ച്ച​ശേ​ഷം​ ​ഒ​ക്ടോ​ബ​ർ13​ന് ​വി​ജ​യ​ൻ​ ​അ​വ​ർ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഹോ​ട്ട​ലി​ലെ​ മുറിയിലെത്തിയ വിജയൻ ഫൗസിയയോട് പുറത്ത് പോകാൻ പറഞ്ഞു,​ തുടർന്ന് മുറിയടച്ച വിജയൻ ലൈംഗിക താത്പര്യത്തോടെ മറിയം റഷീദയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാൽ അവർ ചെറുത്തതോടെ പുറത്തുപോയി.


ഹോട്ടൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് മ​റി​യം​ ​ആ​രെ​യൊ​ക്കെ​ ​ഫോ​ണി​ൽ​ ​വി​ളി​ക്കു​ന്നെ​ന്ന് ​വി​ജ​യ​ൻ​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​രോ​ട് ​അ​ന്വേ​ഷി​ച്ചു.​ ​ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ​ ​ശാ​സ്ത്ര​ജ്ഞ​നെ​ ​വി​ളി​ക്കു​ന്നെ​ന്ന് ​മ​ന​സി​ലാ​ക്കി.​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റാ​യി​രു​ന്ന​ ​ആ​ർ.​ ​രാ​ജീ​വ​നെ​യും​ ​ഐ.​ബി.​ ​അ​സി.​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​ആ​ർ.​ ​ബി.​ ​ശ്രീ​കു​മാ​റി​നെ​യും​ ​അ​റി​യി​ച്ചു.


മ​റി​യ​ത്തി​ന്റെ​ ​പാ​സ്‌​പോ​ർ​ട്ടും​ ​ടി​ക്ക​റ്റും​ ​ഒ​ക്ടോ​ബ​ർ17​ന് ​വി​സ​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​ന്ന​ത് ​വ​രെ​ ​വി​ജ​യ​ൻ​ ​പി​ടി​ച്ചു​വ​ച്ചു.​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞും​ ​ത​ങ്ങി​യ​തി​ന് ​കേ​സെ​ടു​ത്തു.​ ​ഒ​ക്ടോ​ബ​ർ20​ന് ​മ​റി​യ​ത്തെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പി​റ്റേ​ന്നു​മു​ത​ൽ​ ​ചാ​ര​ക്കേ​സ് ​ക​ഥ​ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ചു.
പ​ക്ഷേ,​ ​അ​റ​സ്റ്റ് ​ചെ​യ്ത് 23​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ണ് ​ചാ​ര​ക്കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.


ശാ​സ്ത്ര​ജ്ഞ​നാ​യ​ ​ശ​ശി​കു​മാ​റും​ ​മ​റി​യം​റ​ഷീ​ദ​യും​ ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ന്നും​ ​പി.​എ​സ്.​എ​ൽ.​വി​ ​ക്ര​യോ​ജ​നി​ക് ​സാ​ങ്കേ​തി​ക​വി​ദ്യ​ ​അ​ട​ങ്ങി​യ​ ​രേ​ഖ​ക​ൾ​ ​പു​റ​ത്തു​പോ​യെ​ന്നും​ ​ആ​രോ​പി​ച്ച് ​രാ​ജീ​വ​നും​ ​ശ്രീ​കു​മാ​റും​ ​വി​ജ​യ​നും​ ​ചേ​ർ​ന്ന് ​മ​റി​യം​ ​റ​ഷീ​ദ​യെ​യും​ ​ശ​ശി​കു​മാ​റി​നെ​യും​ ​പ്ര​തി​യാ​ക്കി​ ​കേ​സെ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ന​വം​ബ​ർ​ 14​ന് ​സി​ബി​മാ​ത്യൂ​സി​നെ​ ​ത​ല​വ​നാ​ക്കി​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​രൂ​പീ​ക​രി​ച്ചു. സി​ബി​മാ​ത്യൂ​സി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണ് ​ഡി.​ശ​ശി​കു​മാ​ർ,​ ​കെ.​ച​ന്ദ്ര​ശേ​ഖ​ർ,​ ​ന​മ്പി​നാ​രാ​യ​ണ​ൻ,​ ​എ​സ്.​കെ.​ശ​ർ​മ്മ​ ​എ​ന്നി​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്. വി​ജ​യ​നും​ ​എ​സ്.​ഐ​ ​ആ​യി​രു​ന്ന​ ​ത​മ്പി.​എ​സ്.​ ​ദു​ർ​ഗ്ഗാ​ദ​ത്തും​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചെ​ന്ന് ​ജ​യി​ലി​ൽ​ ​സ​ന്ദ​ർ​ശി​ച്ച​ ​മു​തി​ർ​ന്ന​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് ​മ​റി​യം​റ​ഷീ​ദ​ ​പ​റ​ഞ്ഞി​രു​ന്നു.​ഇ​തും​ ​മൊ​ഴി​യാ​യി. പൂ​ർ​ണ്ണ​ ​ന​ഗ്ന​യാ​ക്കി​ ​കൈ​ക​ൾ​ ​പി​ന്നി​ലാ​ക്കി​ ​ജ​ന​ലി​നോ​ട് ​ചേ​ർ​ത്ത് ​കെ​ട്ടി​ ​ത​ടി​ക്ക​സേ​ര​ ​കൊ​ണ്ട് ​കാ​ലി​ന്റെ​ ​മു​ട്ടി​ൽ​ ​അ​ടി​ച്ചു.​ ​ക​സേ​ര​ ​ഒ​ടി​ഞ്ഞു​ ​പോ​യി.​കാ​ലു​ക​ൾ​ ​മ​റി​യം​ ​കാ​ട്ടി​ത്ത​ന്നെ​ന്നും​ ​ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു​ ​അ​തെ​ന്ന് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​മൊ​ഴി​യി​ലു​ണ്ട്.

1994​ ​ന​വം​ബ​ർ​ 30​ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ന​മ്പി​നാ​രാ​യ​ണ​നെ​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ലാ​റ്റ​ക്‌​സ് ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​വ​ച്ച് ​പോ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ ​ഐ.​ ​ബി.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണ് ​അ​വ​ശ​നാ​യ​ ​ന​മ്പി​നാ​രാ​യ​ണ​നെ​ ​ചി​കി​ത്സി​ക്കാ​ൻ​ ​ഡോ​ക്ട​റെ​ ​കൊ​ണ്ടു​വ​ന്ന​ത് ​താ​നാ​ണെ​ന്ന് ​റി​ട്ട.​ ​എ​സ്.​പി​ ​ബേ​ബി​ ​ചാ​ൾ​സ് ​മൊ​ഴി​ ​ന​ൽ​കി.​ ​ ഗു​രു​ത​ര​മാ​യ​ ​അ​വ​സ്ഥ​യി​ലാ​ണെ​ന്നും​ ​ഇ​നി​ ​മ​ർ​ദ്ദി​ച്ചാ​ൽ​ ​മ​രി​ച്ചു​ ​പോ​കു​മെ​ന്നും​ ​ഡോ​ക്ട​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​കാ​ൽ​മു​ട്ടി​ന് ​താ​ഴെ​ ​നീ​രും​ ​ര​ക്തം​ ​ക​ട്ട​പി​ടി​ച്ച​ ​പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ​ര​ണ്ട് ​ദി​വ​സ​മാ​യി​ ​പോ​ലീ​സ് ​ഉ​റ​ങ്ങാ​നോ​ ​ഇ​രി​ക്കാ​നോ​ ​അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ​ന​മ്പി​നാ​രാ​യ​ണ​ൻ​ ​പ​രാ​തി​ ​പ​റ​ഞ്ഞ​താ​യി​ ​ഡോ​ക്ട​ർ​ ​മൊ​ഴി​ന​ൽ​കി.


1994​ലാ​ണ് ​പൊ​ലീ​സ് ​ചാ​ര​ക്കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ട് ​എ​ഫ്.​ഐ.​ആ​റു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​ ​ന​മ്പി​നാ​രാ​യ​ണ​നെ​ ​അ​ട​ക്കം​ ​പ്ര​തി​ക​ളാ​ക്കി.​ 2018​ൽ​ ​ന​മ്പി​ ​നാ​രാ​യ​ണ​ൻ​ ​ഇ​തു​ചോ​ദ്യം​ ​ചെ​യ്ത് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ 2021​ ​ഏ​പ്രി​ൽ15​ന് ​അ​നു​കൂ​ല​മാ​യ​ ​വി​ധി​യു​ണ്ടാ​യി.​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​നി​യ​മി​ത​മാ​യ​ ​ജ​സ്റ്റി​സ് ​ജെ​യി​ൻ​ ​ക​മ്മി​ഷ​നാ​ണ് ​ചാ​ര​ക്കേ​സി​ന് ​പി​ന്നി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ത്.​ ​സി.​ ​ബി.​ഐ​ ​ഡ​ൽ​ഹി​ ​യൂ​ണി​റ്റാ​ണ് ​അ​ന്വേ​ഷി​ച്ച​ത്.

Advertisement
Advertisement