തൊഴിൽ പരിശീലനവും, ഉപകരണങ്ങളും വിതരണം ചെയ്തു
Wednesday 10 July 2024 10:06 PM IST
വൈക്കം: വാണിജ്യവ്യവസായ മന്ത്റാലയം ഗവ.ഓഫ് ഇന്ത്യ സമുദ്റോത്പ്പന്ന കയറ്റുമതി വികസന അതോറിട്ടിയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി അനുബന്ധതൊഴിലാളികൾക്ക് പരിശീലനവും ഉപകരണ വിതരണവും നടത്തി. ഉദയനാപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ താമസക്കാരായ മത്സ്യത്തൊഴിലാളികൾക്കാണ് ബോധവത്ക്കരണ ക്ലാസ് നടത്തിയത്. സമുദ്റോൽപ്പന്ന കയറ്റുമതി വികസന അതോറിട്ടി സ്റ്റേറ്റ് കോ ഓർഡിനേറ്റർ എൻ.ആർ സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് മെമ്പർമാരായ ഗിരിജ പുഷ്ക്കരൻ, റ്റി.പി.രാജലക്ഷ്മി, രാധാമണി എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.