തൊഴിൽ പരിശീലനവും, ഉപകരണങ്ങളും വിതരണം ചെയ്തു

Wednesday 10 July 2024 10:06 PM IST

വൈക്കം: വാണിജ്യവ്യവസായ മന്ത്റാലയം ഗവ.ഓഫ് ഇന്ത്യ സമുദ്റോത്പ്പന്ന കയ​റ്റുമതി വികസന അതോറി​ട്ടിയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി അനുബന്ധതൊഴിലാളികൾക്ക് പരിശീലനവും ഉപകരണ വിതരണവും നടത്തി. ഉദയനാപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ താമസക്കാരായ മത്സ്യത്തൊഴിലാളികൾക്കാണ് ബോധവത്ക്കരണ ക്ലാസ് നടത്തിയത്. സമുദ്റോൽപ്പന്ന കയ​റ്റുമതി വികസന അതോറി​ട്ടി സ്‌​റ്റേ​റ്റ് കോ ഓർഡിനേ​റ്റർ എൻ.ആർ സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് മെമ്പർമാരായ ഗിരിജ പുഷ്‌ക്കരൻ, ​റ്റി.പി.രാജലക്ഷ്മി, രാധാമണി എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.

Advertisement
Advertisement