പഞ്ചായത്തിന് മുന്നിൽ ധർണ

Friday 12 July 2024 1:08 AM IST

ചേർത്തല: വയലാർ പഞ്ചായത്ത് ഭരണസമിതിയുടെ ക്രമക്കേടുകൾക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പഞ്ചായത്ത് പാർലമെന്ററി പാർട്ടിയുടെയും വയലാറിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി നേതാവ് കെ.ജി.അജിത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്.രഘുവരൻ,മണ്ഡലം പ്രസിഡന്റുമാരായ പി.എസ്. മുരളീധരൻ,ജെയിംസ് തുരുത്തേൽ,പഞ്ചായത്ത് അംഗങ്ങളായ എ.കെ.ഷെറീഫ്,കുഞ്ഞുമോൾ സാബു, ജയലേഖ,ദീപക് ബി.ദാസ്,ടി.എസ്.ബാഹുലേയൻ,എ.പി.ലാലൻ,ബി.സോമനാഥ്, എൻ.ജി.കാർത്തികേയൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പ്രീതി മേനോൻ,രാധാമണി,യൂത്ത് കോൺഗ്രസ് നേതാക്കളായ ധനേഷ് കൊല്ലപ്പള്ളി,വിഷ്ണു പ്രകാശ്,പി.വിനോദ് ജോജോ,എ.സി.മാത്യു,കെ.പുരുഷൻതുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement