മമ്മൂട്ടി - ഗൗതം മേനോൻ ചിത്രം ആരംഭിച്ചു, വിജിയും വഫ ഖദീജയും

Thursday 11 July 2024 12:51 AM IST

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച വഫ ഖദീജയും പ്രധാന വേഷത്തിൽ എത്തുന്നു .

സിദ്ദിഖ്, ലെന, ഗോകുൽ സുരേഷ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മൂന്നാർ, വാഗമൺ, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന് വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്നു. സംഗീതം പകരുന്നത് ദർബുക ശിവയാണ്.എഡിറ്റർ ആന്റണി എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിംഗ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പി.ആർ. ഒ- ശബരി.

Advertisement
Advertisement