സ്‌കൂളിലെ മൂന്ന് ആൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; രണ്ട് വനിത ജീവനക്കാർ അറസ്റ്റിൽ

Thursday 11 July 2024 11:42 AM IST

ജോർജിയ: വിദ്യാർത്ഥികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട രണ്ട് സ്‌കൂൾ ജീവനക്കാർ അറസ്റ്റിൽ. അമേരിക്കയിലെ ജോർജിയയിലെ ഒരു സ്‌കൂളിൽ 2021, 2022 എന്നീ വർഷം നടന്ന സംഭവത്തിലാണ് അറസ്റ്റ്. ജൂൺ 28 വ്യാഴാഴ്ചയാണ് ജോർജിയയിലെ ഗോർഡൻ കൗണ്ടി സ്വദേശികളായ റെയ്‌ലി ഗ്രീസണും ബ്രൂക്ലിൻ ഷൂലറും അറസ്റ്റിലാവുന്നത്.

കുറ്റപത്രം അനുസരിച്ച്, ഗ്രീസൺ രണ്ട് ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നു. ഷൂലർ ഒരു പുരുഷ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നു. 2021 ഒക്‌ടോബറിനും 2022 ജനുവരിക്കും ഇടയിലാണ് സംഭവങ്ങൾ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി മാതാപിതാക്കൾ സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു.

ഗ്രീസണെതിരെ രണ്ട് കുറ്റങ്ങളും ഷൂലറിനെതിരെ ഒരു കുറ്റവുമാണ് നിലവിൽ ചുമത്തിയത്. ഏത് സ്‌കൂളിലാണ് സംഭവം നടന്നതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല. 11 എലൈവ്, ഫോക്‌സ് 5 അറ്റ്‌ലാന്റ, ഡബ്ല്യുഎസ്ബി ടിവി എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഉൾപ്പെട്ട വിദ്യാർത്ഥികളുടെ പ്രായം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.