ഗതാഗതനിയന്ത്റണം

Friday 12 July 2024 3:53 AM IST

വർക്കല: പുന്നമൂട് ജംഗ്ഷനിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ നടയറ പാരിപ്പളളി റോഡിൽ ഇന്ന് രാത്രി 10 മുതൽ 17ന് രാത്രി 10 വരെ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി. നടയറ ഭാഗത്തുനിന്ന് പുന്നമൂട് വഴി വർക്കലയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണംബ ജംഗ്ഷനിൽ നിന്ന് സ്റ്റാർ തിയേറ്റർ റോഡ് വഴിയും കാപ്പിൽ - ഇടവ ഭാഗത്തുനിന്ന് വർക്കലയിലേക്ക് പോകേണ്ട വാഹനങ്ങൾ ജനതാജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പുല്ലാന്നികോട്, കരുനിലക്കോട് റോഡ് വഴി കണ്ണംബ ജംഗ്ഷനിലെത്തിയും പോകണം. വർക്കല നിന്ന് പുന്നമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുന്നമൂട് ജംഗ്ഷന് മുമ്പായി ഇടത്തേക്ക് തിരിഞ്ഞ് മാർക്കറ്റ് വഴിയും പുന്നമൂട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ജവഹർപാർക്ക് വഴിയും പോകണം.

Advertisement
Advertisement