രണ്ടാംകൃഷിയുടെ വിത 31ന് മുമ്പ്

Thursday 11 July 2024 9:48 PM IST

ആലപ്പുഴ : കുട്ടനാട്,അപ്പർകുട്ടനാട്, കരിനിലങ്ങളിൽ രണ്ടാംകൃഷിയുടെ വിത ജൂലൈ 31ന് മുമ്പ് പൂർത്തീകരിക്കാൻ ജില്ലാ കൃഷി ഓഫീസ്, കൃഷി അസി.ഡയറക്ടർമാർക്ക് നിർദ്ദേശം നൽകി. ജൂൺ ഒന്നിന് ആരംഭിച്ച് 20ന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

കാലാവസ്ഥ വ്യതിയാനവും കനത്തമഴയും മൂലമാണ് വിത പൂർത്തീകരിക്കാൻ വൈകിയത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ 30,000 ഹെക്ടർ കൃഷിഭൂമിയിലെ 10,000ഹെക്ടർ പാടത്താണ് ഇത്തവണ രണ്ടാം കൃഷിയിറക്കുന്നത്. ഇന്നലെ വരെ 98 പാടശേഖരത്തെ 5,409.92 ഹെക്ടറിൽ വിത പൂർത്തിയായി. ഉമ, മനുരത്നം ഇനങ്ങളിലെ വിത്തുകളാണ് കർഷകർ വിതച്ചത്.

രണ്ടാം കൃഷി (കുട്ടനാട്, കരിനിലം)

 ആകെ വിസ്തൃതി : 30,000 ഹെക്ടർ

 വിളവിറക്കുന്നത് (പ്രതീക്ഷിക്കുന്നത്) : 10,000ഹെക്ടർ

 വിത പൂർത്തിയാക്കിയത്: 5,409.92ഹെക്ടർ

 പാടശേഖരങ്ങൾ: 98

 ആവശ്യമായ വിത്ത്: 9,00,000 മെട്രിക് ടൺ

 വിത്ത് : ഉമ, മനുരത്നം

മഴയും കാലാവസ്ഥ വ്യതിയാനവുമാണ് വിത വൈകാൻ കാരണമാക്കിയത്. ജൂലായ് 31ന് മുമ്പ് വിത പൂർത്തീകരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

- സിന്ധു, ഡി.ഡി, കൃഷി വകുപ്പ്

Advertisement
Advertisement