ജഡ്‌ജിമാരുടെ ശമ്പള കുടിശ്ശിക : ആഗസ്റ്റ് 20നകം തീർക്കണം

Friday 12 July 2024 4:53 AM IST

 ആഗസ്റ്റ് 20നകം കുടിശ്ശിക കൊടുക്കണം

 ചീഫ് സെക്രട്ടറിമാർ ആഗസ്റ്റ് 23ന് ഹാജരാകണം

ന്യൂഡൽഹി : രണ്ടാമത് ദേശീയ ജുഡീഷ്യൽ പേ കമ്മിഷൻ ശുപാർശ പ്രകാരം ജഡ്‌ജിമാരുടെ ശമ്പള കുടിശ്ശിക ആഗസ്റ്റ് 20നകം കുടിശ്ശിക കൊടുക്കണമെന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയെന് സത്യവാങ്മൂലവുമായി ആഗസ്റ്റ് 23ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം. വീഴ്ച്ചയുണ്ടായാൽ കോടതിയലക്ഷ്യ നപടിയിലേക്ക് കടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഏഴുതവണ സമയം നീട്ടിയിട്ടും സംസ്ഥാന സർക്കാരുകൾ ഉത്തരവ് നടപ്പാക്കിയില്ല.

കേരളം കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ജനുവരി നാലിനുള്ള സുപ്രീംകോടതി വിധിയിൽ ഫെബ്രുവരി 29നകം കുടിശ്ശിക തീർക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ജുഡിഷ്യൽ സർവീസ് മറ്റ് സർക്കാർ ഉദ്യോഗങ്ങൾക്ക് തുല്യമല്ലെന്നും,​ ജഡ്‌ജിമാരുടെ സേവനവ്യവസ്ഥ രാജ്യത്താകെ ഏകീകൃതമായിരിക്കണമെന്നും ഉത്തരവിട്ടിരുന്നു.

Advertisement
Advertisement