കനാൽ തകർന്ന് ഡൽഹി ഗ്രാമങ്ങൾ വെള്ളത്തിൽ

Friday 12 July 2024 2:10 AM IST

ന്യൂഡൽഹി: ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് വെള്ളം കൊണ്ടുവരുന്ന മുനക് കനാലിന്റെ ശാഖ കനത്ത മഴയിൽ തകർന്ന് ബവാനയിലെ ഹനുമാൻ ക്ഷേത്രത്തിന് ചുറ്റുമുള്ള ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഹരിയാനയിലെ കർണാലിൽ നിന്ന് ഡൽഹിയിലേക്കുള്ള വെള്ളത്തിന്റെ ഏകദേശം 36.7ശതമാനം (719 ക്യുസെക്സ്) 102 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാൽ വഴിയാണ് ഒഴുകുന്നത്.

തകർച്ചയുടെ കാരണം കണ്ടെത്തിയിട്ടില്ല. മറ്റ് ഉപകനാലുകൾ വഴി തിരിച്ചുവിട്ട് വെള്ളമൊഴുക്ക് നിയന്ത്രിച്ചു. കനാൽ ഇന്ന് പൂർവസ്ഥിതിയിലാക്കുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച ഡൽഹി ജലമന്ത്രി അതിഷി പറഞ്ഞു.

കനാലിന്റെ ഒരു ഭാഗം കഴിഞ്ഞ ജൂണിലും തകർന്നിരുന്നു. അന്ന് രണ്ടു ദിവസം ഡൽഹിയുടെ ചില ഭാഗങ്ങളിൽ ജലവിതരണം തടസപ്പെട്ടു. 2003നും 2012 നും ഇടയിൽ നിർമ്മിച്ച കനാൽ ഹരിയാന ജലസേചന വകുപ്പാണ് പരിപാലിക്കുന്നത്.

Advertisement
Advertisement