ബസിനുള്ളിൽ മോഷണം : യുവതി അറസ്റ്റിൽ

Friday 12 July 2024 3:55 AM IST

കാഞ്ഞിരപ്പള്ളി : ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എ.ടി.എം,ആധാർ കാർഡുകളും മോഷ്ടിച്ച കേസിൽ അന്യസംസ്ഥാനക്കാരിയായ യുവതി പിടിയിലായി. തമിഴ്നാട് മധുര സ്വദേശിനിയായ മീനാക്ഷി (44) യെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാവിലെ 11ഓടെ കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് എരുമേലി പഴയിടം സ്വദേശിനിയായ മധ്യവയസ്‌ക ബസിൽ കയറുന്ന സമയം വാതിൽ പടിയിൽ തിക്കുണ്ടാക്കി ഷോൾഡർ ബാഗ് തുറന്ന് പണവും, എ.ടി.എം,ആധാർ കാർഡുകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ ഇവരെ കാഞ്ഞിരപ്പള്ളി പേട്ട കവല ഭാഗത്ത് നിന്നും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement