വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം, പുതിയ നേട്ടങ്ങൾ വന്നുചേരും
അശ്വതി: തൊഴിൽരംഗത്ത് മികച്ച നേട്ടം െെകവരിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ദീർഘദൂര യാത്രകൾ ഗുണകരമാകും. സൗഹൃദബന്ധം പ്രണയത്തിൽ കലാശിക്കും. ദമ്പതികൾക്കിടയിൽ വിശ്വാസം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
ഭരണി: മേലുദ്യോഗസ്ഥരുടെ സഹായം ഗുണകരമാകും. വിദ്യാർത്ഥികൾ പഠനത്തിൽ നിന്ന് വ്യതിചലിക്കാനിടയുണ്ട്. ജോലി, ബിസിനസ് എന്നിവ ആഴ്ചയുടെ രണ്ടാം പകുതിയോടെ മെച്ചപ്പെടും. ദാമ്പത്യബന്ധത്തിലെ തെറ്റിദ്ധാരണകൾ മാറും. ഭാഗ്യദിനം ഞായർ.
കാർത്തിക: കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സുഹൃത്തിന്റെ സഹായത്തോടെ വരുമാനമാർഗം സാദ്ധ്യമാകും. ബിസനസ് വിപുലീകരിക്കും. സമയക്രമം പാലിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക പുരോഗതിയുണ്ടാകും. ഭാഗ്യദിനം വെള്ളി.
രോഹിണി: ശുഭകാര്യങ്ങളിൽ പങ്കെടുക്കും. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം. വിദ്യാർത്ഥികൾ നല്ല വാർത്തകൾ കേൾക്കും. കുടുംബാംഗങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. പുതിയ സ്ഥാനമാനങ്ങൾ കൈവരും. ഭാഗ്യദിനം തിങ്കൾ.
മകയിരം: പുതിയ നേട്ടങ്ങൾ വന്നുചേരും. കള്ളം പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. സഹപ്രവർകരുടെ നിസഹകരണം സമ്മർദ്ദമുണ്ടാക്കും. പങ്കാളിത്ത ബിസിനസിൽ സാമ്പത്തിക നേട്ടമുണ്ടാകും. ജോലി മാറ്റത്തിന് അനുകൂലസമയം. ഭാഗ്യദിനം ഞായർ.
തിരുവാതിര: കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് സാദ്ധ്യത. കുടുംബസ്വത്ത് െെകവശമെത്താൻ കാലതാമസമുണ്ടാകും. ദാമ്പത്യം സന്തോഷകരമാകും. ജീവിത പങ്കാളിക്കായി സമയം മാറ്റിവയ്ക്കണം. ഭാഗ്യദിനം വ്യാഴം.
പുണർതം: ബിസിനസിൽ വിജയം കൈവരിക്കും. പൊതുവെ ഗുണകരമായ വാരം. ഗൃഹം മോടിപിടിക്കുന്നതിനായി പണം ചെലവഴിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി.
പൂയം: സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും. സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. സ്ഥലംമാറ്റം, പ്രൊമോഷൻ എന്നിവയ്ക്ക് സാദ്ധ്യത. ബിസിനസ് യാത്രകൾ ഗുണകരമാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഭാഗ്യദിനം തിങ്കൾ.
ആയില്യം: ആഗ്രഹിച്ച നേട്ടം കൈവരിക്കും. ജോലി സംബന്ധമായുള്ള യാത്രകൾ ഗുണകരമാകും. സമൂഹത്തിന്റെ പിന്തുണ ലഭിക്കും. വസ്തുസംബന്ധമായ പ്രശ്നങ്ങളിൽ തീരുമാനമുണ്ടാകും. പ്രണയസാഫല്യമുണ്ടാകും. ഭാഗ്യദിനം ബുധൻ.
മകം: പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. ബുദ്ധികൊണ്ടും കഴിവുകൊണ്ടും ജോലി അനായാസം പൂർത്തിയാക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്ന് ശുഭവാർത്ത കേൾക്കും. ഭാഗ്യദിനം ശനി.
പൂരം: ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും വർദ്ധിക്കും. പ്രവൃത്തി മേഖലയിൽ ആഗ്രഹിച്ച വിജയം നേടും. സാമൂഹിക മേഖലകളിൽ അന്തസ് വർദ്ധിക്കും. വേദികളിൽ ആദരിക്കപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.
ഉത്രം: വ്യക്തിപരമായും തൊഴിൽപരമായുമുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ജോലിയുമായി ബന്ധപ്പെട്ട് തിരക്ക് വർദ്ധിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. പദ്ധതികളിൽ പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യദിനം ഞായർ.
അത്തം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. ആഗ്രഹിച്ച ആഡംബര വസ്തുക്കൾ കൈവശം വന്നുചേരും. വീടിന്റെ അറ്റകുറ്റപ്പണികൾക്കും യാത്രകൾക്കും പണം ചെലവഴിക്കും. ഗൃഹത്തിൽ അപ്രതീക്ഷിതമായി അതിഥി എത്തിച്ചേരും. ഭാഗ്യദിനം ശനി.
ചിത്തിര: ആഗ്രഹിച്ച വിജയം കഠിനാദ്ധ്വാനത്താൽ സാദ്ധ്യമാകും. ജോലിസംബന്ധമായി യാത്രകൾ വേണ്ടിവരും. പുതിയ ഉത്തരവാദിത്വം ലഭിക്കും. തീരുമാനങ്ങൾ ഗുണകരമാകും. ജീവിത പങ്കാളിയോടുള്ള സ്നേഹം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
ചോതി: വിജയപ്രതീക്ഷകൾ സഫലമാകും. ഗൃഹനിർമ്മാണം ആരംഭിക്കും. മുടങ്ങിയ വിവാഹാലോചനകൾ വീണ്ടും പരിഗണിക്കും. സാമ്പത്തിക സ്ഥിരത കൈവരും. വിദ്യാഭ്യാസത്തിനോ ജോലിക്കോ കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടിവരും. ഭാഗ്യദിനം ബുധൻ.
വിശാഖം: പുതിയ ജോലി ലഭിക്കും. നിക്ഷേപങ്ങൾ വഴി നേട്ടമുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. വഞ്ചകരായ വ്യക്തികളെ തിരിച്ചറിയും. കേസുകളിലും തർക്കങ്ങളിലും വിജയിക്കും. സംയുക്ത സംരംഭങ്ങളിൽ പങ്കാളിയാകും. ഭാഗ്യദിനം വ്യാഴം.
അനിഴം: വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വീഴ്ചപറ്റരുത്. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളും. കുടുംബാംഗങ്ങളുടെ പെരുമാറ്റം വിഷമമുണ്ടാക്കും. കർമ്മരംഗത്ത് സ്ഥാനക്കയറ്റമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
തൃക്കേട്ട: ആരോഗ്യകാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടും. അവശ്യഘട്ടങ്ങളിൽ വൈദ്യസഹായം തേടും. സാമ്പത്തികനില മെച്ചപ്പെടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. തൊഴിൽ മേഖലകളിൽ തടസത്തിന് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
മൂലം: ഗുണാനുഭവങ്ങൾ വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് ഉയർച്ചയുണ്ടാകും. അനുകൂലമായ സ്ഥലംമാറ്റത്തിന് സാദ്ധ്യതയുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ നേതൃത്വം ഏറ്റെടുക്കും. മാനസിക സമ്മർദ്ദം കുറയും. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കില്ല. ഭാഗ്യദിനം ചൊവ്വ.
പൂരാടം: കൃത്യനിഷ്ഠയോടു കൂടിയ പ്രവർത്തനം അഭിനന്ദിക്കപ്പെടും. പൊതുപ്രവർത്തനങ്ങളിൽ തിരിച്ചടി നേരിടും. കുടുംബഭദ്രത ഉറപ്പാക്കും. കടബാദ്ധ്യതകൾക്ക് പോംവഴി കണ്ടെത്തും. മകളുടെ വിവാഹതടസം നീങ്ങും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കും. സഭകളിലും സദസുകളിലും ശോഭിക്കും. പുതിയ കോഴ്സുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടും. ഓൺലൈൻ ബിസിനസിൽ പുരോഗതി. ഭൂമിയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം വെള്ളി.
തിരുവോണം: മക്കളുടെ തൊഴിലിൽ നേട്ടമുണ്ടാകും. കർമ്മരംഗത്ത് ഗുണാഭിവൃദ്ധിയുണ്ടാകും. ഏജൻസി, ഡീലർഷിപ്പുകൾ എന്നിവയിൽ നേട്ടമുണ്ടാകും. ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങും. വീട് അറ്റകുറ്റപ്പണി നടത്തും. ഭാഗ്യദിനം വ്യാഴം.
അവിട്ടം: നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കും. പ്രവർത്തനരംഗത്തെ അലസത മാറും. ബിസിനസ് പരീക്ഷണങ്ങൾ വിജയിക്കും. മുൻകൂട്ടിയുള്ള തീരുമാനം ലക്ഷ്യത്തിലെത്തിക്കും. പുതിയ തൊഴിൽ ലഭിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ എതിർക്കും. ഭാഗ്യദിനം തിങ്കൾ.
ചതയം: തൊഴിൽരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. തീരുമാനങ്ങളെടുക്കാൻ താമസിക്കും. പ്രൊഫഷണലുകൾക്ക് പലതരം വെല്ലുവിളികളെ നേരിടേണ്ട വാരമാണ്. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി: ഉദ്യോഗസ്ഥർക്ക് തസ്തികയിൽ മാറ്റം വരും. കുടുംബത്തിന്റെ ശക്തമായ പിന്തുണ ലഭിക്കും. ഭൂമി വ്യാപാരം ലാഭകരമാകും. ഉല്ലാസങ്ങൾക്ക് നേരം കണ്ടെത്തും. ക്ഷേത്ര നവീകരണങ്ങളിൽ പങ്കാളിയാകും. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ വരുമാന തടസം നേരിടാം. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉപരിപഠനത്തിന് അനുകൂല സമയം. അന്യദേശത്തു പോകാൻ അവസരമുണ്ടാകും. ഭാഗ്യദിനം ഞായർ.
രേവതി: മാനസിക സംഘർഷം കുറയും. സ്വാശ്രയ ജോലികളിൽ മുന്നേറും. ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുമായി വിനോദയാത്രകൾക്ക് അവസരമുണ്ടാവും. ഭാഗ്യദിനം വ്യാഴം.