ഇംഗ്ലീഷ് റിസോഴ്സ് അദ്ധ്യാപകരുടെ ഒഴിവ്
ഇടുക്കി : ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും ഓരോ യു .പി സ്കൂളിനെ തിരഞ്ഞെടുത്ത് ഇംഗ്ലീഷ് റിസോഴ്സ് അദ്ധ്യാപകരുടെ ഒഴിവ് നിയമനം നടത്തും. 955 രൂപ ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. 18 ന് രാവിലെ 10 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും.ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയുമായി നേരിട്ട് ഹാജരാകേണ്ടതാണ്.വിദ്യാഭ്യാസ യോഗ്യത:1. ബി. എ ഇംഗ്ലീഷ്,(communicative/literature/Functional).2. TTC/D Ed/DEIED/B Ed in English. യോഗ്യത:1. എം എ ഇംഗ്ലീഷ് (communicative/literature/Functional.2. ASAP Skill Development Executive Training,3. Diploma in Certificate Holder in communicative English from a recoganised institution.