അഖില കേരള മദ്ദളകേളി മത്സരം

Saturday 13 July 2024 12:00 AM IST

തൃശൂർ: എം.വി.വി.എസ്.എൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം അഖില കേരള മദ്ദളകേളി മത്സരം വെള്ളാറ്റഞ്ഞൂർ ശ്രീരാമ ക്ഷേത്ര പരിസരത്തെ ശങ്കരൻ നമ്പീശൻ സ്മാരക വേദിയിൽ നടക്കും. കലാമണ്ഡലം ശശി നെല്ലുവായ് ഗണപതിക്കൈ കൊട്ടി മത്സരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് സമ്മാനദാനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുയോഗം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എ.എസ്. ദിവാകരൻ അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത ഗോപി, അനിൽ, സി.എഫ്. ജോയ്, ദിനേഷ് സതീശൻ, എ.എസ്. ശൈലജ എന്നിവർ പങ്കെടുക്കും.