മിസ്റ്റർ എക്സ് ,പുതിയ ചിത്രത്തിൽ മഞ്ജു വാര്യരും ആര്യയും

Saturday 13 July 2024 6:11 AM IST

മഞ്ജു വാര്യർ നായികയായി എത്തുന്ന തമിഴ് ചിത്രം മിസ്റ്റർ എക്സ് പുതിയ ചിത്രം പുറത്ത്. ആര്യ, ഗൗതം കാർത്തിക് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം എഫ്.ഐ.ആർ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം. ശരത് കുമാറും പ്രധാന കഥാപാത്രമായി എത്തുന്നു. അതുല്യ രവി, റെയ്സ വിൽസൺ എന്നിവരും താരനിരയിലുണ്ട്. അരുൾ വിൻസെന്റ് ആണ് ഛായാഗ്രഹണം. ദിബു നൈനാൻ തോമസ് സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയം എച്ച്. വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായ തുനിവ് ആണ് മഞ്ജു വാര്യർ നായികയായി തമിഴിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Advertisement
Advertisement