ആരാധിക നിർമ്മാതാവാകുന്നു , കാലം കാത്തുവച്ചതെന്ന് ജ്യോതിക

Saturday 13 July 2024 6:00 AM IST

സുരരൈ പോട്ര് ഹിന്ദി പതിപ്പ് സർഫറയുടെ റിലീസിന് ബോളിവുഡ് താരം അക്ഷയ്‌ കുമാറിന് ആശംസ നേർന്ന് തെന്നിന്ത്യൻ താരം ജ്യോതിക.

'' അർഹിച്ച വിജയത്തിനും ഹൃദയസ്‌പർശിയായ പ്രകടനത്തിനും ആശംസകൾ! ബെഡ്‌റൂമിൽ നിങ്ങളുടെ ചിത്രം ഒട്ടിച്ചുവച്ചിരുന്ന ആരാധികയിൽ നിന്ന് താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട 150-ാമത് ചിത്രത്തിന്റെ നിർമ്മാതാവാകാൻ കഴിഞ്ഞത് തീർച്ചയായും കാലം എനിക്കായി കാത്തുവച്ച നിമിഷമാണ്. അക്‌ഷയ് കുമാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ജ്യോതികയുടെ ആശംസാകുറിപ്പ്. സുധ കൊങ്കര തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യ എത്തുന്നുണ്ട്.

ജി.വി. പ്രകാശ് കുമാറാണ് സംഗീതം. എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതത്തെ ആസ്‌പദമാക്കിയ സിനിമയാണ് സുരരൈ പോട്ര്.

Advertisement
Advertisement