മോഹൻ സിസ്റ്റേഴ്സിനൊപ്പം മോഹൻലാൽ

Saturday 13 July 2024 6:00 AM IST

മോഹൻലാലിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ചു നടിയും നർത്തകിയുമായ മുക്‌തി മോഹൻ.സഹോദരിമാർക്കും മോഹൻലാലിനും ഒപ്പമുള്ള ചിത്രവും രസകരമായ കുറിപ്പും മുക്തി പങ്കുവച്ചു. മോഹൻലാൽ എന്ന ഇതിഹാസ താരത്തെ കണ്ടതിന്റെ സന്തോഷം വാക്കുകളിൽ നിറയുന്നു.

''ഫ്ളൈറ്റിലുള്ള എല്ലാ മോഹൻമാരും ദയവായി എഴുന്നേറ്റ് നിൽക്കൂ, മോഹൻലാൽ സാർ, നിങ്ങളെപ്പോലെ ഏവർക്കും പ്രചോദനമാകുന്ന ഇതിഹാസ താരത്തെ ഒടുവിൽ കണ്ടുമുട്ടിയതിൽ സന്തോഷം, ഒരുപാട് നന്ദി, എന്നാണ് മുക്‌തി മോഹൻ കുറിച്ചത്.

മുക്‌തി, നീതി, സാക്ഷി എന്നീ സഹോദരിമാരാണ് മോഹൻലാലിനൊപ്പം ചിത്രത്തിലുള്ളത്. നീതി മോഹൻ, ശക്‌തി മോഹൻ, മുക്‌തി മോഹൻ, കൃതി മോഹൻ എന്നീ നാലു സഹോദരിമാരാണ് മോഹൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്നത്.മൂത്ത സഹോദരിയായ നീതി മോഹൻ ബോളിവുഡ് ഗായികയാണ്. ശക്‌തി മോഹൻ നർത്തകിയും കൊറിയോഗ്രാഫറുമാണ്. ശക്തിയുടെ ഇരട്ട സഹോദരിയായ മുക്‌തി മോഹനും നർത്തകിയാണ്. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. നാലാമത്തെ സഹോദരിയായ കൃതി മോഹൻ സമൂഹമാദ്ധ്യമങ്ങളിൽ സജീവം.

Advertisement
Advertisement