കടകളിൽ പരിശോധന: 11 കടകൾക്കെതിരെ നടപടി

Saturday 13 July 2024 2:23 AM IST

ആറ്റിങ്ങൽ: പൊതുവിപണിയിലെ കരിഞ്ചന്തയും പൂഴിവയ്പും തടയുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ്,റവന്യു,ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി നടത്തിയ പരശോധനയിൽ 11 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി.ആറ്റിങ്ങൽ ടൗൺ,ആലംകോട്,നഗരൂർ മേഖലകളിലെ 29 കടകളിലാണ് സംഘം പരിശോധന നടത്തിയത്.ക്രമക്കേടുകൾ കണ്ടെത്തിയ കടകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് നൽകി. അളവുതൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 2 കടകൾക്ക് നോട്ടീസ് നൽകി.താലൂക്ക് സപ്ലൈ ഓഫീസർ എസ്.ഗീത,റേഷനിംഗ് ഇൻസ്പെക്ടർമാരായ ഡി.കെ.ലത,വി.എൻ.സുജ,ആർ.അജിത്ത്,ഡെപ്യൂട്ടി തഹസിൽദാർ ബി.അജിതകുമാരി,ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരായ എ.ഷാജഹാൻ,എ.അമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Advertisement
Advertisement