'വരൻ മിസിംഗാണ് ഗയ്‌സ് ' മണവാട്ടി ലുക്കിൽ ഹൻസിക

Saturday 13 July 2024 6:00 AM IST

ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ഹൻസിക കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ ഹൻസിക സഹോദരിമാരായ അഹാനയ്ക്കും ഇഷാനിക്കും പിന്നാലെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.ഹൻസിക പങ്കുവച്ച പുതിയ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ ഹൻസികയെ ചിത്രങ്ങളിൽ കാണാം.'വരനെ കാണാനില്ല ഗയ്‌സ്, അവനെ കണ്ടെത്താൻ എന്നെ സഹായിക്കൂ" എന്നാണ് ഹൻസിക ചിത്രങ്ങൾക്ക് കമന്റ് നൽകിയത്. എന്റെ ബേബിഡോൾ എന്നാണ് ഇഷാനിയുടെ കമന്റ്. എന്റെ ഫ്ളവർ എന്ന് അഹാനയും കമന്റ് ചെയ്തു. ഫ്ളോറൽ ഡിസൈൻ സാരിയിൽ ഹൻസിക അതിസുന്ദരിയെന്ന് ആരാധകരുടെ കമന്റ്. ഡാൻസ് വീഡിയോകളും ഡബ്സ് മാഷ് വീഡിയോകളുമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദം ഹൻസിയെ പിന്തുടരുന്നുണ്ട്.

Advertisement
Advertisement