കുഞ്ചാക്കോ ബോബൻ നടൻ ദർശന നടി

Saturday 13 July 2024 6:00 AM IST

ദുൽഖർ സൽമാന് തെലുങ്കിൽ പുരസ്കാരം

2023ലെ ഫിലിം ഫെയർ സൗത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കുഞ്ചാക്കോ ബോബൻ മികച്ച നടൻ. ന്നാ, താൻ കേസ് കൊട് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടി ദർശന രാജേന്ദ്രനാണ്. ന്നാ, താൻ കേസ് കൊട് ആണ് മികച്ച മലയാള ചിത്രം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് മികച്ച സംവിധായകൻ . മൂന്നു അവാർഡുകളാണ് ന്നാ, താൻ കേസ് കൊട് സ്വന്തമാക്കിയത്. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സൽമാന് മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നേടി. ദുൽഖർ സ്വന്തമാക്കുന്ന നാലാമത്തെ ഫിലിം ഫെയർ അവാർഡാണ്. തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് സ്വന്തമാക്കുന്ന രണ്ടാമത്തെ ഫിലിം ഫെയർ അവാർഡും . 2019ൽ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനു മികച്ച നടനുള്ള ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് സൗത്ത് ദുൽഖർ നേടിയിരുന്നു.

Advertisement
Advertisement