ആ യക്ഷി കെട്ടുകഥയല്ല, ചിത്തിനി ട്രെയിലർ

Saturday 13 July 2024 6:00 AM IST

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി ട്രെയിലർ റിലീസ് ചെയ്തു.ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്നതാണ് ചിത്തിനി എന്ന് ട്രെയിലർ ഒാർമ്മപ്പെടുത്തുന്നു. ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സൻ,അമ്പിളി അംബാലി എന്നിവരാണ് മറ്റു താരങ്ങൾ.കഥ കെ .വി അനിൽ. ഈസ്റ്റ് കോസ്റ്റ് വിജയനും, കെ .വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ്‌ വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്ന നാല് ഗാനങ്ങളുണ്ട്.ഛായാഗ്രഹണം-രതീഷ്‌ റാം,എഡിറ്റിംഗ് -ജോൺകുട്ടി,

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
പി .ആർ. ഒ എ .എസ് ദിനേശ്.

Advertisement
Advertisement