ശ്രീ ഭുവനേശ്വരി സ്കൂളിൽ 'എഴുത്തുപെട്ടി'  

Saturday 13 July 2024 1:56 AM IST

മാന്നാർ: നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യു.പി സ്കൂൾ വിദ്യാർത്ഥികളുടെ വായിക്കുവാനും എഴുതുവാനുമുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന എഴുത്തുപെട്ടി പദ്ധതിയും വായന പക്ഷാചരണ സമാപന സമ്മേളനവും മാന്നാർ ശ്രീ ഭുവനേശ്വരി സ്കൂളിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്, കുറിപ്പ് എഴുത്ത് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൽ.പി.സത്യപ്രകാശ്, പ്രസിഡന്റ് ശശിധരൻ ആർ.പിള്ള, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ രാജീവൻ.ആർ, ഗണേഷ്കുമാർ.ജി, രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.

Advertisement
Advertisement