വിഷരഹിത പൊന്നോണത്തെ വരവേൽക്കാൻ ആലിശേരി

Saturday 13 July 2024 1:11 AM IST

ആലപ്പുഴ: നഗരസഭയിലെ ആലിശ്ശേരി വാർഡുകാർ ഇത്തവണ ഓണപ്പൂക്കൾക്കും പച്ചക്കറിക്കും പുറംനാടിനെ ആശ്രയിക്കില്ല. ഓരോ വീട്ടിലും പച്ചക്കറി തൈകളും ചെണ്ടുമല്ലിയും നട്ടുവളർത്തി ഓണത്തിനു വിളവെടുക്കുക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ജൈവ വളവും, ചകിരിച്ചോറും, മണ്ണും എല്ലുപൊടിയും നിറച്ച ഗ്രോ ബാഗും തൈകളും തയ്യാറാക്കി എല്ലാ വീടുകളിലും എത്തിച്ചു തുടങ്ങി.

വെണ്ടയും വഴുതനയും പച്ചമുളകും തക്കാളിയും സാലഡുവെള്ളരിയും കൂടാതെ ചെണ്ടുമല്ലിയും ഉൾപ്പടെ ഓരോ വീടിനും 25 തൈകൾ വീതമാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്. സംസ്ഥാന യൂത്ത് ഐക്കൺ അവാർഡ് ജേതാവും യുവ കർഷകനുമായ സുജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ആർ.വിനിത, കൗൺസിലർമാരായ എൽജിൻ റിച്ചാർഡ്, പ്രഭ ശശികുമാർ, സിമി ഷാഫി ഖാൻ, രാഖി രജികുമാർ, ക്ലാരമ്മ പീറ്റർ, വികസന സമിതി ഭാരവാഹികളായ എ.ആർ.രങ്കൻ, നൗഷാദ് എന്നിവർ സംസാരിച്ചു.

പ്രചോദനം ഗ്രൂപ്പ് കൃഷി

ഗ്രൂപ്പ് കൃഷിയിലൂടെ കഴിഞ്ഞ ഓണക്കാലത്ത് നല്ല വിളവ് സാധ്യമാക്കിയ അനുഭവത്തിൽ നിന്നാണ് ഇത്തവണ എല്ലാ വീട്ടിലും കൃഷി എന്ന പദ്ധതി തിരഞ്ഞെടുത്തത്. രണ്ടു സെന്റിലും, അഞ്ഞൂറ് സ്‌ക്വയർഫീറ്റ് വീടിന്റെ മട്ടുപ്പാവിലും വരെ ആവശ്യമായ പച്ചക്കറി പാകപ്പെടുത്തി വിളവെടുത്ത് ഓണക്കാലത്ത്സ്വയം പര്യാപ്തത വഹിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ പറഞ്ഞു .

Advertisement
Advertisement