വി വി ഐ പികളുമായി മുംബയിൽ പറന്നിറങ്ങിയത് നൂറിലേറെ സ്വകാര്യ വിമാനങ്ങൾ

Friday 12 July 2024 11:28 PM IST

മും​ബ​യ്:​ ​ക​ലാ,​​​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ,​​​ ​വ്യ​വ​സാ​യി​ക​ൾ​ ​തു​ട​ങ്ങി​ റിലയൻസ് ഇൻഡസ്ട്രി ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ​അ​ന​ന്തിന്റെയും രാ​ധി​ക​ മർച്ചന്റിന്റെയും ​വി​വാ​ഹ​ത്തി​നാ​യി​ ​ ​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ ​പ്ര​മു​ഖ​രാ​ണ് മും​ബ​യി​ലെ​ത്തിയത്.​ ​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​മും​ബ​യ് ​ന​ഗ​ര​ത്തി​ലും​ ​വ​ലി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.​ ​ട്രാ​ഫി​ക് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ,​ ​പു​തി​യ​ ​വാ​ഹ​ന​ങ്ങ​ൾ,​​​ ​എ​ല്ലാം​ ​ഇ​തി​നോ​ട​കം​ ​ച​ർ​ച്ച​യാ​യി. അ​തി​ഥി​ക​ളെ​ ​എ​ത്തി​ക്കു​ന്ന​തി​നാ​യി​ 100​ ​വി​മാ​ന​ങ്ങ​ളാ​ണ് ​മു​കേ​ഷ് ​അം​ബാ​നി​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​ത​ന്നെ​ ​മൂ​ന്ന് ​ഫാ​ൽ​ക്ക​ൻ​ 2000​ ​ജെ​റ്റു​ക​ളും​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ഈ​ ​മൂ​ന്ന് ​വി​മാ​ന​ങ്ങ​ൾ​ക്ക് ​മാ​ത്രം​ ​കോ​ടി​ക​ളാ​ണ് ​ചെ​ല​വ്.​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഇ​ന്ത്യ​യി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ആ​ളു​ക​ൾ​ ​എ​ത്തു​ന്നു​ണ്ട്.​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തി​ട്ടു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കും.

മു​ൻ​ ​ബ്രി​ട്ടീ​ഷ് ​പ്ര​ധാ​ന​മ​ന്ത്റി​മാ​രാ​യ​ ​ബോ​റി​സ് ​ജോ​ൺ​സ​ൺ,​ ​ടോ​ണി​ ​ബ്ലെ​യ​ർ,​ ​യു.​എ​സ് ​മു​ൻ​ ​സ്റ്റേ​റ്റ് ​സെ​ക്ര​ട്ട​റി​ ​ഹി​ല​രി​ ​ക്ലി​ന്റ​ൻ,​ ​അ​മേ​രി​ക്ക​ൻ​ ​ടെ​ലി​വി​ഷ​ൻ​ ​താ​രം​ ​കിം​ ​ക​ർ​ദാ​ഷി​യ​ൻ,​ ​ന​ടി​ ​പ്രി​യ​ങ്ക​ ​ചോ​പ്ര,​ ​ര​ജ​നീ​കാ​ന്ത്,​ ​മൈ​ക്രോ​സോ​ഫ്റ്റ് ​സ്ഥാ​പ​ക​ൻ​ ​ബി​ൽ​ ​ഗേ​റ്റ്സ്,​ ​മെ​റ്റ​ ​സി.​ഇ.​ഒ​ ​മാ​ർ​ക്ക് ​സ​ക്ക​ർ​ബ​ർ​ഗ്,​ ​യു.​എ​സ് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​മ​ക​ൾ​ ​ഇ​വാ​ൻ​ക​ ​തു​ട​ങ്ങി​യ​ ​വി.​വി.​ഐ​പി​ക​ളു​മാ​യി​ ​നൂ​റി​ലേ​റെ​ ​സ്വ​കാ​ര്യ​ ​വി​മാ​ന​ങ്ങ​ളാ​ണ് ​മും​ബ​യി​ൽ​ ​പ​റ​ന്നി​റ​ങ്ങി​യ​ത്.​ ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​മു​ത​ൽ​ ​യ​ഷ് ​വ​രെ​ ​ഇ​ന്ത്യ​ൻ​ ​സെ​ലി​ബ്രി​റ്റി​ക​ളു​മു​ണ്ട്.

​ ​ജി​യോ​ ​വേ​ൾ​ഡ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ന് ​സ​മീ​പ​ത്തേ​ക്കു​ള്ള​ ​ഗ​താ​ഗ​തം​ ​നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ​ ​പ​ല​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​വ​ഴി​ ​തി​രി​ച്ചു​വി​ടും ​ക​ഴി​ഞ്ഞ​ 5​ന് ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദ്ദേ​ശം​ ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​ന​ൽ​കി​യി​രു​ന്നു.

Advertisement
Advertisement