അയൽപക്ക സഹകരണം പ്രധാനം

Saturday 13 July 2024 12:49 AM IST

ന്യൂഡൽഹി: അയൽപക്ക രാജ്യങ്ങളുമായുള്ള സഹകരണത്തിന് ഇന്ത്യമുൻഗണന നൽകുന്നതെന്ന് ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലെ 7 രാജ്യങ്ങളുടെ ബിംസ്റ്റെക് വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മേഖലയുടെ സാമ്പത്തിക -സാമൂഹിക വളർച്ചയിൽ കൂട്ടായ്മയുടെ പങ്ക് നിർണായകമാണ്. ബിംസ്റ്റെക് മേഖലയുടെ സമാധാനം,സമൃദ്ധി, പ്രതിരോധശേഷി,സുരക്ഷ എന്നിവയിൽ ഇന്ത്യയുടെ പ്രതിബദ്ധതയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കണക്ടിവിറ്റി,ഊർജം,വ്യാപാരം,ആരോഗ്യം,കൃഷി,ശാസ്ത്രം,സുരക്ഷ എന്നിവയുൾപ്പെടെ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന തായ്‌ലന്റിന് പൂർണ പിന്തുണയും അറിയിച്ചു

Advertisement
Advertisement