വൈകാരിക നിമിഷങ്ങൾ മകളെ ചേർത്ത് വിതുമ്പി വിരേൻ മർച്ചന്റ്

Saturday 13 July 2024 1:09 AM IST

മുംബയ്: ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കുമപ്പുറം വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും ശ്രദ്ധേയമായി രാധിക- അനന്ത് വിവാഹം. വിവാഹത്തോടനുബന്ധിച്ച് നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ഓരോ നിമിഷവും പുറത്തിറങ്ങുന്നത്. ഇതിൽ രാധികയുടെ പിതാവും വ്യവസായിയുമായ വിരേൻ മർച്ചേന്റിന്റെ വീഡിയോ ഏറെ ശ്രദ്ധ നേടി.

വിവാഹത്തിനു മുന്നോടിയായുള്ള ഗൃഹശാന്തി പൂജ സമയത്ത് രാധികയും വിരേനും ഒന്നിച്ചുള്ള വൈകാരിക നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

സന്തോഷത്തോടെ വിതുമ്പി മകളെ വിരേൻ ആലിംഗനം ചെയ്യുന്നു. നിറകണ്ണുകളോടെ രാധികയുടെ അമ്മ തൊട്ടടുത്ത് നിൽക്കുന്നു.

പരമ്പരാഗത കസവുസാരിയാണ് ഗൃഹശാന്തി പൂജാചടങ്ങിൽ രാധിക ധരിച്ചത്. സാരിക്ക് ചേരുന്നവിധത്തിൽ മേക്കപ്പും ആക്സസറീസും. ചുവപ്പു കുർത്തയും ഗോൾഡൻ വർക്കുള്ള നെഹ്‌റു ജാക്കറ്റുമായിരുന്നു അനന്തിന്റെ വേഷം.