അണിഞ്ഞൊരുങ്ങി ആന്റിലിയ

Saturday 13 July 2024 1:29 AM IST

മുംബയ്: മുകേഷ് അംബാനിയുടെ മുംബയിലെ ആഡംബര വീട് "ആന്റിലിയ" പ്രശസ്തമാണ്. എന്നാൽ വിവാഹാഘോഷങ്ങളുടെ ഭാഗമായി ആന്റിലിയയും വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയപ്പോൾ കണ്ണെടുക്കാൻ പറ്റുന്നില്ലെന്നു പറയുന്നു ലോകം. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്

ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ആന്റിലിയ. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിനു ശേഷം

ലോകത്തിലെ രണ്ടാമത്തെ വലിയ സൗധമാണിത്.

വിസ്മയം ആന്റിലിയ

 400,000 ചതുരശ്രയടി വിസ്തൃതി

 ഏകദേശ മതിപ്പ് വില രണ്ടു ബില്യൻ ഡോളറാണ്

 കടലിനഭിമുഖമായി 27 നിലകൾ

 അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ

പേരിട്ടത് മുകേഷ് അംബാനി

 ഷിക്കാഗോ ആസ്ഥാനമായുള്ള പെർകിൻസ് ആൻഡ്‌ വിൽസാണ് ശിൽപി

 ലേയിത്തൺ ഹോൾഡിങ്ങ്സ് ഓസ്ട്രലിയൻ കമ്പനിയാണ് നിർമ്മാണം

 ഓരോ നിലകൾക്കും രണ്ടുനില കെട്ടിടത്തിന്റെ ഉയരം

റിക്ടർ സ്കെയിലിൽ 8വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ പോലും ബാധിക്കില്ല

 ക്ഷേത്രം, ഗസ്റ്റ് സ്യൂട്ട് റൂമുകൾ, സലൂൺ, ജിം, ഐസ്ക്രീം പാർലർ, സിനിമാ തിയേറ്റർ

 ആറുനിലകൾ കാറുകൾക്ക് വേണ്ടി

 150ലേറെ കാറുകൾ ഇവിടെയുണ്ട്.

 ഏഴാം നില, കാർ സർവീസ് സ്റ്റേഷൻ ‌

9 ഹൈ സ്പീഡ് എലിവേറ്ററുകൾ

 മനുഷ്യനിർമിത സ്നോ റൂം

Advertisement
Advertisement