നേപ്പാളിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 63 പേരെ കാണാതായി  7 പേർ ഇന്ത്യക്കാർ

Saturday 13 July 2024 7:13 AM IST

കാഠ്മണ്ഡു: നേപ്പാളിൽ രണ്ട് ബസുകൾ ത്രിശൂലി നദിയിലെ ഒഴുക്കിൽപ്പെട്ട് 7 ഇന്ത്യക്കാർ അടക്കം 63 പേരെ കാണാതായി. ഇന്നലെ പുലർച്ചെ 3.30ഓടെ ചിത്വാനിലെ മദൻ - ആശ്രിത് ഹൈവേയിലായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയും ഇതുവഴി വന്ന ഇരുബസുകളും തെന്നി നദിയിലേക്ക് വീഴുകയുമായിരുന്നു. സംഭവ സമയം, അതിശക്തമായ ഒഴുക്കായിരുന്നു നദിയിൽ. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും കനത്ത മഴ വെല്ലുവിളിയാണ്. ഇതിനിടെ ഇന്നലെ കാഠ്മണ്ഡുവിൽ നിന്ന് ഭരത്പ്പൂരിലേക്കുള്ള വിമാനങ്ങളെല്ലാം മോശം കാലാവസ്ഥ മൂലം റദ്ദാക്കി. ജൂണിൽ ആരംഭിച്ച മൺസൂൺ സീസൺ ഇതുവരെ 90ലേറെ പേരുടെ ജീവനാണ് കവർന്നത്. ഇതിൽ 30ലേറെ പേർ മണ്ണിടിച്ചിലിൽ പെട്ടാണ് മരിച്ചത്.

Advertisement
Advertisement