ഇന്ത്യയോ എൻഡിഎയോ? 13 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ; നിർണായക വിധിക്ക് കാതോർത്ത് രാജ്യം

Saturday 13 July 2024 10:08 AM IST

ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽത്തന്നെ എൻ ഡി എയ്ക്കും ഇന്ത്യ സഖ്യത്തിനും വിധി ഒരുപോലെ നിർണായകമാണ്.


ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഈ മാസം പത്തിനായിരുന്നു തിരഞ്ഞെടുപ്പ്.

പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്താല എന്നീ നിയമസഭാ സീറ്റുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഹിമാചൽ പ്രദേശിലെ ഡെഹ്റ, ഹാമിർപൂർ, നലഗഡിലു, ഉത്തരാഖണ്ഡിലെ ബദരീനാഥും മംഗളൂരും, പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്നാട്ടിലെ വിക്രവണ്ടിയും മദ്ധ്യപ്രദേശിലെ അമർവാരയുമായിരുന്നു നിർണായകമായ വോട്ടെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളിൽ നാലെണ്ണം ഭരിക്കുന്നത് ഇന്ത്യൻ സഖ്യവും ബാക്കിയുള്ളയിടത്ത് എൻ ഡി എയുമാണ്.

Advertisement
Advertisement