വിഭവ സമൃദ്ധമായ ഭക്ഷണത്തിൽ മലയാളികളുടെ പ്രിയ വിഭവവും; അനന്ത് അംബനിയുടെ വിവാഹത്തിന് വിളമ്പിയത്

Saturday 13 July 2024 10:42 AM IST

രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് അനന്ത്- രാധിക കല്യാണത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ് ഭക്ഷണം. വിവാഹ നിശ്ചയം മുതൽ ആഘോഷങ്ങളിലുള്ള വ്യത്യസ്ത ഭക്ഷണങ്ങൾ ശ്രദ്ധ നേടിയിരുന്നു. കല്യാണമെനുവിന്റെ വിവരങ്ങൾ ഇതിനോടകം വൈറലാണ്. ലോകത്തുള്ള ഭൂരിഭാഗം ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്.

എന്നാൽ ദക്ഷിണേന്ത്യൻ രുചികൾക്ക് പ്രത്യേക ആരാധകർ തന്നെയുണ്ട്. പ്രശസ്തമായ രാമേശ്വരം കഫേ വിളമ്പുന്ന ഭക്ഷണങ്ങളാണ് താരങ്ങൾ. വിവിധ തരത്തിലുള്ള ദോശ, ഇഡ്ഡലി, വട തുടങ്ങിയവയാണ് ഈ ലിസ്റ്റിലുള്ളത്. മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഹൈ ടീ ഇവന്റിലും അത്താഴത്തിലുമാണ് രാമേശ്വരം കഫേ ഭക്ഷണം വിളമ്പിയത്. ഇതിൽ രാമേശ്വരം കഫേയുടെ ഹിറ്റ് ലിസ്റ്റിലുള്ള ബെന്നെ ദോശയും പെസരട്ട് ദോശയും തട്ട് ഇഡ്ഡലിയും ഫിൽറ്റർ കോഫിയും കഴിക്കാൻ ഏറെ പേരുണ്ട്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളിലും രാമേശ്വരം കഫേ രുചികൾ ഒരുങ്ങിയിരുന്നു.

അണിഞ്ഞൊരുങ്ങി ആന്റിലിയ

മുകേഷ് അംബാനിയുടെ മുംബയിലെ ആഡംബര വീട് "ആന്റിലിയ" പ്രശസ്തമാണ്. എന്നാൽ വിവാഹാഘോഷങ്ങളുടെ ഭാഗമായി ആന്റിലിയയും വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയപ്പോൾ കണ്ണെടുക്കാൻ പറ്റുന്നില്ലെന്നു പറയുന്നു ലോകം. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്

ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ആന്റിലിയ. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിനു ശേഷം

ലോകത്തിലെ രണ്ടാമത്തെ വലിയ സൗധമാണിത്.

വിസ്മയം ആന്റിലിയ

 400,000 ചതുരശ്രയടി വിസ്തൃതി

 ഏകദേശ മതിപ്പ് വില രണ്ടു ബില്യൻ ഡോളറാണ്

 കടലിനഭിമുഖമായി 27 നിലകൾ

 അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ

പേരിട്ടത് മുകേഷ് അംബാനി

 ഷിക്കാഗോ ആസ്ഥാനമായുള്ള പെർകിൻസ് ആൻഡ്‌ വിൽസാണ് ശിൽപി

 ലേയിത്തൺ ഹോൾഡിങ്ങ്സ് ഓസ്ട്രലിയൻ കമ്പനിയാണ് നിർമ്മാണം

 ഓരോ നിലകൾക്കും രണ്ടുനില കെട്ടിടത്തിന്റെ ഉയരം

റിക്ടർ സ്കെയിലിൽ 8വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ പോലും ബാധിക്കില്ല

 ക്ഷേത്രം, ഗസ്റ്റ് സ്യൂട്ട് റൂമുകൾ, സലൂൺ, ജിം, ഐസ്ക്രീം പാർലർ, സിനിമാ തിയേറ്റർ

 ആറുനിലകൾ കാറുകൾക്ക് വേണ്ടി

 150ലേറെ കാറുകൾ ഇവിടെയുണ്ട്.

 ഏഴാം നില, കാർ സർവീസ് സ്റ്റേഷൻ ‌

9 ഹൈ സ്പീഡ് എലിവേറ്ററുകൾ

 മനുഷ്യനിർമിത സ്നോ റൂം

Advertisement
Advertisement