തെക്കൻ ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം,​ 71 പേർ കൊല്ലപ്പെട്ടു, ​ 289​ ​പേ​ർ​ക്ക് ​പ​രി​ക്ക്

Saturday 13 July 2024 7:50 PM IST

ടെ​ൽ​ ​അ​വീ​വ്:​ ​ഗാ​സ​യി​ൽ​ ​ഹ​മാ​സി​ന്റെ​ ​സൈ​നി​ക​ ​ത​ല​വ​നെ​ ​ല​ക്ഷ്യ​മി​ട്ട് ​ഇ​സ്ര​യേ​ൽ​ ​ന​ട​ത്തി​യ​ ​വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ​ 71​ ​പാ​ല​സ്തീ​നി​ക​ൾ​ ​കൊ​ല്ല​പ്പെ​ട്ടു.​ 289​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ന് ​ ​രാ​വി​ലെ​ ​തെ​ക്ക​ൻ​ ​ഗാ​സ​യി​ലെ​ ​ഖാ​ൻ​ ​യൂ​നി​സി​ന് ​പ​ടി​ഞ്ഞാ​റു​ള്ള​ ​അ​ൽ​ ​-​ ​മ​വാ​സി​ ​മേ​ഖ​ല​യി​ലാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​

ഹ​മാ​സി​ന്റെ​ ​സൈ​നി​ക​ ​വി​ഭാ​ഗ​മാ​യ​ ​അ​ൽ​ ​-​ ​ഖാ​സം​ ​ബ്രി​ഗേ​ഡി​ന്റെ​ ​മേ​ധാ​വി​ ​മു​ഹ​മ്മ​ദ് ​ദെ​യ്ഫ് ​ഇ​വി​ടെ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്ന് ​ഇ​സ്ര​യേ​ൽ​ ​അ​റി​യി​ച്ചു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഇ​യാ​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റു.​ ​ഹ​മാ​സി​ന്റെ​ ​ഖാ​ൻ​ ​യൂ​നി​സ് ​ബ്രി​ഗേ​ഡ് ​ക​മാ​ൻ​ഡ​ർ​ ​റാ​ഫാ​ ​സ​ലാ​മേ​ഹ് ​കൊ​ല്ല​പ്പെ​ട്ടു.​ ​ഇ​സ്ര​യേ​ൽ​ ​സു​ര​ക്ഷി​ത​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ ​മേ​ഖ​ല​യാ​ണി​ത്.​ ​പൗ​ര​ന്മാ​രെ​ ​ല​ക്ഷ്യ​മി​ട്ടി​ല്ലെ​ന്നാ​ണ് ​ഇ​സ്ര​യേ​ൽ​ ​പ​റ​യു​ന്ന​ത്.​ ​ഒ​ക്ടോ​ബ​ർ​ 7​ന് ​ഇ​സ്ര​യേ​ലി​ലു​ണ്ടാ​യ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ​ ​ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ​ദെ​യ്ഫ്.​ ​ഇ​സ്ര​യേ​ലി​ന്റെ​ ​മോ​സ്റ്റ് ​വാ​ണ്ട​ഡ് ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ ​ഇ​യാൾ ഏ​ഴ് ​വ​ധ​ശ്ര​മ​ങ്ങ​ളാ​ണ് ​അ​തി​ജീ​വി​ച്ച​ത്.​ ​ബോം​ബ് ​നി​ർ​മ്മാ​ണ​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​ഇ​യാ​ൾ​ ​നി​ര​വ​ധി​ ​ഇ​സ്ര​യേ​ലി​ക​ളെ​ ​ചാ​വേ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​കൊ​ല​പ്പെ​ടു​ത്തി.


അ​തി​നി​ടെ,​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ഗാ​സ​ ​സി​റ്റി​യി​ൽ​ ​ഷാ​തി​ ​അ​ഭ​യാ​ർ​ത്ഥി​ ​ക്യാ​മ്പി​ലെ​ ​പ്രാ​ർ​ത്ഥ​നാ​ ​ഹാ​ളി​ലു​ണ്ടാ​യ​ ​ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​ 17​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഇ​ത് ​ഈ​ജി​പ്റ്റി​ലെ​ ​ക​യ്റോ​യി​ലും​ ​ഖ​ത്ത​റി​ലെ​ ​ദോ​ഹ​യി​ലും​ ​തു​ട​രു​ന്ന​ ​വെ​ടി​നി​റു​ത്ത​ൽ​ ​ച​ർ​ച്ച​ക​ളെ​ ​ബാ​ധി​ച്ചേ​ക്കും.​ ​ഇ​സ്ര​യേ​ൽ​ ​വെ​ടി​നി​റു​ത്ത​ൽ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല​ ​എ​ന്ന​തി​ന് ​തെ​ളി​വാ​ണ് ​ആ​ക്ര​മ​ണ​മെ​ന്ന് ​ഹ​മാ​സ് ​പ്ര​തി​ക​രി​ച്ചു.​ 38,440​ലേ​റെ​ ​പേ​രാ​ണ് ​ഇ​തു​വ​രെ​ ​ഗാ​സ​യി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ത്.

Advertisement
Advertisement