നിങ്ങളെത്തേടി വിദേശത്ത് നിന്ന് ശുഭവാർത്ത എത്തും,​ സാമ്പത്തിക പ്രയാസങ്ങള്‍ കുറയും

Saturday 13 July 2024 8:53 PM IST

2024 ജൂലായ് 14 - 1199 മിഥുനം 29 ഞായറാഴ്ച.

( രാത്രി 10 മണി 6 മിനിറ്റ് 2 സെക്കന്റ് വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )

അശ്വതി: വിദേശത്തു നിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയ വിക്രയങ്ങളില്‍ നേട്ടം,വാഹനഭാഗ്യം.

ഭരണി: പ്രണയ സാഫല്ല്യം, ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം.

കാര്‍ത്തിക: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല.

രോഹിണി: ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയസംരംഭങ്ങൾ.

മകയിരം: കുടുംബത്തില്‍ കലഹങ്ങള്‍,സ്ത്രീകള്‍ കാരണം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.

തിരുവാതിര: കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തീക പ്രയാസങ്ങള്‍ക്ക് കുറവ് വരും.

പുണര്‍തം: താമസസ്ഥലം മാറിപ്പോകേണ്ടി വരും, ജോലി നഷ്ടം, യാത്രയില്‍ ധന നഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.

പുയം: പ്രവൃത്തി നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ആരോഗ്യപരമായി നല്ലസമയം.

ആയില്യം: ദാമ്പത്യ വിഷയങ്ങളില്‍ സുഖം, ശത്രുക്കള്‍ നിഷ്പ്രഭരാകും, വിജയം,പ്രശസ്തി എന്നിവ ലഭിക്കും.

മകം: സന്താനഭാഗ്യം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും,സന്തോഷം നിറഞ്ഞ സമയം.

പൂരം: വിവാദങ്ങളില്‍ വിജയവും, രോഗശാന്തിയും. ബിസിനസ്സില്‍ നേട്ടം, ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ ലഭിക്കും.

ഉത്രം: ഭര്‍തൃ സ്നേഹം നിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവൃത്തികളും, വിശേഷമായ ആഹാരം ലഭിക്കും.

അത്തം: വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ചിത്തിര: മനോദുരിതത്തില്‍ നിന്നും മോചനം, കുടുംബത്തില്‍ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം.

ചോതി: സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങള്‍ അനുകൂലമാകും, പ്രവര്‍ത്തന വിജയം.

വിശാഖം: സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിദ്യാര്‍ത്ഥി കള്‍ക്ക് നല്ലസമയം.

അനിഴം: കലാരംഗത്ത് വിജയം, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, ക്ഷേത്ര ദര്‍ശനം നടത്തും, ജോലിസ്ഥലത്ത് ആനുകൂല്യം.

കേട്ട: ആഡംബര പ്രിയം കാണിക്കും, സുഖാനുഭവങ്ങള്‍, ആരോഗ്യപരിപാലനം നടത്തും, ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

മൂലം: നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയര്‍ക്കും,ധന നഷ്ടം. കുടുംബകലഹം.

പൂരാടം: വിവാഹ ജീവിതത്തില്‍ കല്ലുകടി, ദുഷിച്ച ദിവസം, യാത്ര, മുതലായവ മാറ്റി വയ്ക്കുക.

ഉത്രാടം: പിതൃബന്ധുക്കളില്‍ നിന്നും വിഷമാനുഭവങ്ങള്‍, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കണം.

തിരുവോണം: ധനസമ്പാദനം, കലാപരമായ കാര്യങ്ങളില്‍ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

അവിട്ടം: സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, നിഗൂഢ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി.

ചതയം: ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്വബോധം കാണിക്കും, പലരും സഹായത്തിനെത്തും.

പൂരുരുട്ടാതി: ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മനസ്സുഖം കിട്ടും, ധനലാഭം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.

ഉത്തൃട്ടാതി: സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, രോഗശമനം,

രേവതി: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും

Advertisement
Advertisement