എം.ടിയുടെ ആന്തോളജി സീരിസ് ട്രെയിലർ നാളെ

Sunday 14 July 2024 1:12 AM IST

എം.​ടി​. ​വാ​സു​ദേ​വ​ൻ​ ​നാ​യ​രു​ടെ​ ​ ക​ഥ​ക​ളെ​ ​ആ​സ്പ​ദ​മാ​ക്കി​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​ഒ​ൻ​പ​ത് ​സി​നി​മ​കൾ ഉൾപ്പെടുന്ന ആന്തോളജിയുടെ ട്രെ​യി​ല​ർ​ ​നാ​ളെ​ ​റി​ലീ​സ് ​ചെ​യ്യും.​ ​എം.​ടി​യു​ടെ​ 91​-ാം​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങു​ന്നു​ ​എ​ന്ന​താ​ണ് ​സ​വി​ശേ​ഷ​ത.​ ​ചി​ത്ര​ങ്ങ​ൾ​ ​സീ​ 5​ ​യി​ലൂ​ടെ​ ​ ​സ്ട്രീം​ ​ചെ​യ്യും.​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒാ​ള​വും​ ​തീ​ര​വും,​ ​ബി​ജു​ ​മേ​നോ​നെ​ ​നാ​യ​ക​നാ​ക്കി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ശി​ലാലിഖിതം,​ ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ടു​ഗ​ണ്ണാ​വ​ ​ഒ​രു​ ​യാ​ത്രാ​ക്കു​റി​പ്പ്,​ ​സി​ദ്ദി​ഖി​നെ​ ​നാ​യ​ക​നാ​ക്കി​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​ഭ​യം​തേ​ടി,​ ​ന​രേ​ൻ,​ ​പാ​ർ​വ​തി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ​ശ്യാ​മ​ ​പ്ര​സാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കാ​ഴ്ച,​ ​ഇ​ന്ദ്ര​ൻ​സ്,​ ​നെ​ടു​മു​ടി​വേ​ണു,​ ​സു​ര​ഭി​ല​ക്ഷ്മി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ്വ​ർ​ഗം​ ​തു​റ​ക്കു​ന്ന​ ​സ​മ​യം,​ ​എം.​ടി​യു​ടെ​ ​മ​ക​ൾ​ ​അ​ശ്വ​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ധു,​ ​ആ​സി​ഫ് ​അ​ലി​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​വി​ല്പ​ന,​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ര​തീ​ഷ് ​അ​മ്പാ​ട്ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ട​ൽ​ക്കാ​റ്റ്,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​നാ​യ​ക​നാ​യി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഷെ​ർ​ല​ക് ​എ​ന്നി​വ​യാ​ണ് ​ചി​ത്ര​ങ്ങ​ൾ.എം.​ടി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​പി.​എ​ൻ.​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒാ​ള​വും​ ​തീ​ര​വും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പു​നഃ​സൃ​ഷ്ടി​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ചി​ത്രം​ ​ഓള​വും​ ​തീ​ര​വും.​ ​നാ​യ​കൻബാ​പ്പു​ട്ടി​യാ​യി​ ​മ​ധു​വി​ന്റെ​ ​സ്ഥാ​ന​ത്ത് ​മോ​ഹ​ൻ​ലാ​ലും​ ​ഉ​ഷാ​ന​ന്ദി​നി​ ​അ​ഭി​ന​യി​ച്ച​ ​നാ​യി​ക​ ​വേ​ഷ​ത്തി​ൽ​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യും​ ​എ​ത്തു​ന്നു.
ആ​ന്തോ​ള​ജി​യി​ലെ​ ​ഏ​റ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​ഇൗ​ ​ചി​ത്രം​ 50​ ​മി​നി​റ്റ് ​വ​രും.​ ​ഹ​രീ​ഷ് ​പേ​ര​ടി,​ ​സു​ര​ഭി​ല​ക്ഷ്മി,​ ​മാ​മു​ക്കോ​യ,​ ​വി​നോ​ദ് ​കോ​വൂ​ർ,​ ​അ​പ്പു​ണ്ണി​ ​ശ​ശി,​ ​ജ​യ​പ്ര​കാ​ശ് ​കു​ളൂ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ബ്ളാ​ക് ​ആ​ൻ​ഡ് ​വൈ​റ്റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഒാ​ള​വും​ ​തീ​ര​ത്തി​ന് ​ക്യാ​മ​റ​ ​ച​ലി​പ്പി​ക്കു​ന്ന​ത് ​സ​ന്തോ​ഷ് ​ശി​വ​നാ​ണ്.​ ​കാ​ലാ​പാ​നി​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​പ്രി​യ​ദ​ർ​ശ​ൻ,​ ​മോ​ഹ​ൻ​ലാ​ൽ,​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​സാ​ബു​ ​സി​റി​ൾ​ ​എ​ന്നി​വ​ർ​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.
എം.​ടി​യു​ടെ​ ​ആ​ത്മ​ക​ഥാം​ശം​ ​ഉ​ള്ള​ ​ചെ​റു​ക​ഥ​യാ​ണ് ​ക​ടു​ഗ​ണ്ണാ​വ​ ​ഒ​രു​ ​യാ​ത്രാ​ക്കു​റി​പ്പ്.​ ​പി.​കെ.​ ​വേ​ണു​ഗോ​പാ​ൽ​ ​എ​ന്ന​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മ​മ്മൂ​ട്ടി​ ​എ​ത്തു​ന്നു.

Advertisement
Advertisement