സുനിലിന്റെ കേക്ക് സ്റ്റോറി, മകൾ വേദ നായിക
മകൾ വേദ സുനിലിനെ നായികയാക്കി സുനിൽ കാരന്തൂർ സംവിധാനം ചെയ്ത കേക്ക് സ്റ്റോറി എന്ന ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പോസ്റ്റർ തലശേരിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്തു. കെ.പി. മോഹനൻ എം.എൽ.എ, ബാബുആന്റണി, അശോകൻ, മേജർ രവി എന്നിവരും ഇന്ത്യയിൽ ആദ്യമായി കേക്ക് ഉണ്ടാക്കിയ മാമ്പള്ളി കുടുംബത്തിലെ അംഗങ്ങളായ രേണുക ബാലയും പ്രകാശൻ മാമ്പള്ളിയും പങ്കെടുത്തു. മാനത്തെ കൊട്ടാരം, ചന്ത, ഗാന്ധാരി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുനിൽ.വേദ സുനിൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
അശോകൻ, ബാബു ആന്റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീന കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ എന്നിവരോടൊപ്പം തമിഴ് നടൻ റെഡിൻകിംഗ് സ്ളിയും അഭിനയിക്കുന്നു. റെഡിൻ കിംഗ് സ്ളിയുടെയുടെ ആദ്യ മലയാള ചിത്രമാണ് . ഛായാഗ്രഹണം ആർ.എച്ച്. അശോക്. പ്രദീപ് നായർ, പ്രൊഡക്ഷൻ ഡിസൈനർ എൻ.എം. ബാദുഷ.ചിത്രവേദ റീൽസിന്റെയും ജെ.കെ.ആർ. ഫിലിംസിന്റെയും ബാനറിൽ സിന്ധുസുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് നിർമ്മാണം.