കുറഞ്ഞപ്പോഴേ തോന്നി കൂടാനാണെന്ന്, വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി

Saturday 13 July 2024 10:14 PM IST

കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും ഗ്രാമീണ വിപണിയിലെ ഉപഭോഗത്തിലെ വർദ്ധനയും വരും ദിവസങ്ങളിൽ യൂസ്ഡ് ട്രക്കുകളുടെ വില കൂടാൻ ഇടയാക്കുമെന്ന് പ്രമുഖ ഗവേഷണ ഏജൻസിയായ ശ്രീറാം മൊബിലിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം രാജ്യത്തെ കാറുകളുടെ വിൽപ്പനയിൽ ഒൻപത് ശതമാനം ഇടിവുണ്ടായി. പെട്രോൾ, ഡീസൽ ഉപഭോഗവും അഞ്ച് ശതമാനം കുറഞ്ഞതായി ഓട്ടോമൊബൈൽ, ലോജിസ്റ്റിക്‌സ് രംഗത്തെ ഏറ്റവും പുതിയ ചലനങ്ങൾ വിശകലനം ചെയ്യുന്ന ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ഖാരിഫ് സീസൺ വിളവെടുപ്പ് അടുക്കുന്നതോടെ കാർഷിക, വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ ഉണർവുണ്ടാകുമെന്നും ശ്രീറാം ഫിനാൻസ് റിപ്പോർട്ടിൽ പറയുന്നു. യൂസ്ഡ് വാണിജ്യ ട്രക്കുകളുടെ വിൽപ്പന കൂടുകയാണ്. 7.5 മുതൽ 16 ടൺ വരെ ശേഷിയുള്ള യൂസ്ഡ് ട്രക്കുകളുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ ഏഴ് ശതമാനവും 3136 ടൺ ശേഷിയുള്ള ട്രക്കുകളുടെ വിൽപ്പന 43 ശതമാനവും കൂടി.

ച​രി​ത്ര​ ​മു​ന്നേ​റ്റം​ ​തു​ട​ർ​ന്ന് ​ഓ​ഹ​രി​കൾ

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​മേ​ഖ​ല​യി​ലെ​ ​അ​നു​കൂ​ല​ ​ച​ല​ന​ങ്ങ​ളും​ ​ഐ.​ടി​ ​ക​മ്പ​നി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്ന​ ​സൂ​ച​ന​ക​ളും​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​ ​വി​പ​ണി​യെ​ ​പു​തി​യ​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ലെ​ത്തി​ച്ചു.​ ​ബോം​ബെ​ ​ഓ​ഹ​രി​ ​സൂ​ചി​ക​യാ​യ​ ​സെ​ൻ​സെ​ക്സ് 622​ ​പോ​യി​ന്റ് ​കു​തി​പ്പോ​ടെ​ 80,519​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ദേ​ശീ​യ​ ​സൂ​ചി​ക​യാ​യ​ ​നി​ഫ്‌​റ്റി​ 196​ ​പോ​യി​ന്റ് ​ഉ​യ​ർ​ന്ന് 24,502​ൽ​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലെ​ ​ന​ഷ്ട​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഐ.​ടി​ ​ക​മ്പ​നി​ക​ളു​ടെ​ ​ക​രു​ത്തി​ലാ​ണ് ​ഓ​ഹ​രി​ ​സൂ​ചി​ക​ക​ൾ​ ​പു​തി​യ​ ​റെ​ക്കാ​ഡി​ലേ​ക്ക് ​നീ​ങ്ങി​യ​ത്.​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​യു​ള്ള​ ​മൂ​ന്ന് ​മാ​സ​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഐ.​ടി​ ​ക​മ്പ​നി​യാ​യ​ ​ടി.​സി.​എ​സ് ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ ​ഫ​ലം​ ​പു​റ​ത്തു​വി​ട്ട​താ​ണ് ​വി​പ​ണി​യി​ൽ​ ​ആ​വേ​ശം​ ​സൃ​ഷ്‌​ടി​ച്ച​ത്.


ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളി​ലും​ ​ഇ​ന്ന​ലെ​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​മു​ണ്ടാ​യി.
ടി.​സി.​എ​സി​ന്റെ​ ​ഓ​ഹ​രി​ ​വി​ല​ ​ഇ​ന്ന​ലെ​ ​ഏ​ഴ് ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്നു.​ ​വി​പ്രോ,​ ​എ​ൽ.​ടി.​ഐ​ ​മൈ​ൻ​ഡ്ട്രീ,​ ​ഇ​ൻ​ഫോ​സി​സ്,​ ​എ​ച്ച്.​സി.​എ​ൽ​ ​എ​ന്നി​വ​യു​ടെ​ ​ഓ​ഹ​രി​ ​വി​ല​ക​ളി​ലും​ ​കു​തി​പ്പു​ണ്ടാ​യി.​ ​അ​തേ​സ​മ​യം​ ​റി​യ​ൽ​റ്റി​ ​മേ​ഖ​ല​യി​ലെ​ ​ഓ​ഹ​രി​ക​ളി​ൽ​ ​വി​ല്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​യി.​ ​പ്ര​വ​ർ​ത്ത​ന​ ​ഫ​ലം​ ​പു​റ​ത്തു​വ​രു​ന്നി​തി​ന് ​മു​ന്നോ​ടി​യാ​യി​ ​സൊ​മാ​റ്റോ​യു​ടെ​ ​ഓ​ഹ​രി​ ​വി​ല​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ലെ​ത്തി.

Advertisement
Advertisement